കേരളം വളരുന്നു, ‘ഗൾഫ് പെട്ടി’യിലെ കൗതുകം കുറയുന്നു; ടാങ്ക്, നിഡൊ, ടൈഗർ ബാം... നാട്ടിലിപ്പോൾ എല്ലാം കിട്ടുമോ?
Mail This Article
ഈയിടെ മലയാള മനോരമയുടെ മുൻപേജിൽ പരസ്യം കണ്ടതോടെ ഞാൻ സൂക്ഷിക്കുന്ന ലിസ്റ്റിലെ പനഡോൾ എന്ന ഐറ്റത്തിനു നേരെ ഒരു ടിക്കിട്ടു. ഒരു ഗൾഫുരാജ്യത്ത് പന്ത്രണ്ടുവർഷം ജീവിച്ചു തിരിച്ചുവന്നപ്പോൾ ഗൾഫിലുള്ളതും കേരളത്തിൽ ഇല്ലാത്തതുമായ സംഗതികൾക്കായി ഉണ്ടാക്കിയ ലിസ്റ്റായിരുന്നു അത്. ആ വേദനാസംഹാരി കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിൽ കിട്ടിത്തുടങ്ങുന്നത് ഇപ്പോഴായിരിക്കും. എന്നാൽ, ഗൾഫിൽപ്പോയിട്ടുള്ളവർക്കും അവരുടെ കേരളത്തിലെ ബന്ധുമിത്രാദികൾക്കും അതു പണ്ടേ പരിചിതമാണ്. ഓ, നാട്ടിലിപ്പോൾ എന്താ കിട്ടാത്തത്, ഗൾഫിൽ കിട്ടുന്ന എല്ലാം ഇവിടേം കിട്ടും: കഴിഞ്ഞ കുറച്ചുകാലമായി ഈ ഡയലോഗ് വല്ലപ്പോഴുമെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യാത്ത മലയാളികൾ ചുരുക്കമായിരിക്കും. ഏതെങ്കിലും ഗൾഫ് രാജ്യത്തുനിന്നു ബന്ധുമിത്രാദികളാരെങ്കിലും വലിയ പെട്ടിസാമാനങ്ങളൊന്നുമില്ലാതെ വരുന്ന സന്ദർഭത്തിലായിരിക്കും ഇക്കാര്യം വീണ്ടും ആളുകൾ പറഞ്ഞുറപ്പിക്കുക. ഗൾഫ് മലയാളികളിലേറെപ്പേരും രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മാത്രം നാട്ടിലേക്കു വന്നിരുന്ന പണ്ടത്തെ കാര്യം പറഞ്ഞാലോ: പെട്ടി കെട്ടുക എന്നൊരു ചടങ്ങുതന്നെ