സേവനത്തിന്റെ പാവനകഥ - ബി.എസ്.വാരിയർ എഴുതുന്നു
Mail This Article
പാവനമായൊരു ജീവിതകഥ കേൾക്കുക. പഠനത്തിൽ സമർഥനല്ലാത്തതിനാൽ ഓസ്ട്രേലിയയിലെ ഹൈസ്കൂൾപഠനം പോലും പൂർത്തിയാക്കാഞ്ഞ സ്കോട്ടിഷ്–ഓസ്ട്രേലിയനായ സ്കോട്ട് നീസന്റെ രോമാഞ്ചജനകമായ കഥ. ഡ്രൈവ്–ഇൻ സിനിമാ തിയറ്ററിലെ പ്രൊജക്‌ഷനിസ്റ്റായി ജോലി കിട്ടി. വൈകാതെ സിനിമാക്കമ്പനി ഓഫിസിൽ മാർക്കറ്റിങ് അസിസ്റ്റന്റായി മാറി. സ്ഥിരപരിശ്രമിയായ സ്കോട്ട് പല പടവുകളും ക്രമേണ കയറി, 1987ൽ ഹോയ്ട്സ് എന്ന സിനിമാ ശൃംഖലയുടെ മാനേജിങ് ഡയറക്ടറായി ഉയർന്നു. ആറു വർഷംകൊണ്ട് ലോകസിനിമയുടെ സിരാകേന്ദ്രമായ ലൊസാഞ്ചലസിലെത്തി. 26 വർഷത്തെ സിനിമാപ്രവർത്തനംവഴി സ്കോട്ട് നീസൻ ലോകത്തിലെ ഏറ്റവും വലിയ സിനിമാനിർമാണക്കമ്പനികളിലൊന്നായ ട്വന്റിയത്ത് സെഞ്ചറി ഫോക്സ് ഇന്റർനാഷനലിന്റെ പ്രസിഡന്റായി. ടൈറ്റാനിക്കും സ്റ്റാർ വാഴ്സും ബ്രേവ് ഹാർട്ടും അടക്കം വിശ്വപ്രസിദ്ധമായ പല ചിത്രങ്ങളുടെയും നിർമാണംവഴി കമ്പനിക്ക് ഒന്നര ബില്യൺ (150 കോടി) ഡോളറിലേറെ വരുമാനമുണ്ടാക്കി. ദൃഢനിശ്ചയവും സമർപ്പണബുദ്ധിയും ഉള്ളവർക്ക്