‘നേരിട്ടു മിണ്ടാൻപോലും പറ്റുന്നില്ല, എന്നിട്ടല്ലേ കുട്ടികൾ’: ചെറുപ്പക്കാരും ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ; ജോലി മാത്രമാണോ ജീവിതം?
Mail This Article
ശ്വാസം വിടാൻ പോലും നേരമില്ലാത്ത’ ജോലി ആ വയനാട് സ്വദേശികളുടെ ജീവിതത്തിലുണ്ടാക്കിയത് വലിയ ദുരന്തം. ഐടി ഉദ്യോഗസ്ഥയുടെയും സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവിന്റെയും ജീവിതകഥ ബന്ധുക്കൾക്കുപോലും ആദ്യം വിശ്വസിക്കാനായില്ല. അടുത്ത ബന്ധു പറയുന്നു: ‘‘ഒരേ ഓഫിസിലായിരുന്നെങ്കിൽ ഭർത്താവിനെ ഒന്നു കാണുകയെങ്കിലും ചെയ്യാമായിരുന്നു എന്ന് അവൾ പറയുമായിരുന്നു. വിവാഹം കഴിഞ്ഞ് പല വർഷങ്ങളായിട്ടും മക്കളുണ്ടാകാത്തതിനെക്കുറിച്ചു ഞങ്ങൾ ചോദിച്ചിരുന്നു. നേരിട്ടു മിണ്ടാൻപോലും പറ്റുന്നില്ല; എന്നിട്ടല്ലേ കുട്ടികളുണ്ടാകുന്നത് എന്നായിരുന്നു മറുപടി. അവർ പറയുന്നതെല്ലാം കെട്ടുകഥയോ നുണയോ ആണെന്നാണ് ആദ്യം വീട്ടുകാർക്കു തോന്നിയത്. ഒടുവിൽ ബെംഗളൂരുവിലെ അവരുടെ വീട്ടിൽ ചെന്നപ്പോഴാണ് മനസ്സിലായത്: മാനസികവും ശാരീരികവുമായ ഒരടുപ്പവുമില്ലാതെ രണ്ടുപേർ. ലോഡ്ജിൽ കഴിയുന്നതുപോലെയാണ് അവർ അവിടെ ജീവിച്ചിരുന്നത്. ഞെട്ടിക്കുന്ന ഒരു കാര്യംകൂടി അവൾ പറഞ്ഞു: നോർമൽ ആയ രീതിയിൽ