തൊഴിലിടങ്ങളിലെ സമ്മർദം ഒഴിവാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതു പ്രധാനമായും സ്ഥാപനങ്ങളാണ്. ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ള ജീവനക്കാരുണ്ടെങ്കിലേ വിജയകരമായി മുന്നോട്ടു പോകാനാവൂ എന്ന തിരിച്ചറിവുള്ള കമ്പനികൾ ഇതിനായി കൃത്യമായ ഹ്യൂമൻ റിസോഴ്സ് പ്ലാനുകൾ തയാറാക്കിയിട്ടുണ്ട്. മോശം സാഹചര്യങ്ങളുള്ള സ്ഥാപനങ്ങൾ പ്രശ്നങ്ങളുടെ കൃത്യമായ കാരണങ്ങൾ (അതു വ്യക്തികളോ നയങ്ങളോ ആകാം) കണ്ടെത്തി പരിഹരിക്കാനുള്ള പദ്ധതികൾ തയാറാക്കണം. ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്ന വർക്ക് –ലൈഫ് ബാലൻസ് പാലിച്ചാൽ മാത്രമേ ജീവനക്കാർക്കു സമ്മർദം ഒഴിവാക്കി മുന്നോട്ടു പോകാനാകൂ. ജോലിസമയത്തിനും സ്വകാര്യ സമയത്തിനും ഇടയിൽ കൃത്യമായ അതിർവരമ്പുകൾ നിർണയിച്ച് അതു പാലിച്ചുപോരുമ്പോഴാണ് വർക്ക്– ലൈഫ് ബാലൻസ് പൂർണമാകുന്നത്. ജോലിക്കായി സമയം ചെലവഴിക്കുന്ന അതേ അളവിൽ സ്വന്തം ഇഷ്ടങ്ങൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി സമയം നീക്കിവയ്ക്കുമ്പോൾ ജോലിയും ജീവിതവും ഒരേ താളത്തിലാകുന്നു. വർക്ക്– ലൈഫ് ബാലൻസ് പാലിക്കുന്നതിനായി ഏറ്റവും പ്രയാസപ്പെടുന്നതു പലപ്പോഴും സ്ത്രീകളാണ്. ഓഫിസ്, വീട്ടുജോലികൾ കഴിഞ്ഞ് സ്വന്തം താൽപര്യങ്ങൾക്കായി അവർക്കു സമയം വിനിയോഗിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും സ്ത്രീകളുടെ വിശ്രമസമയം എന്നതു രാത്രിയിലെ ഉറക്കം മാത്രമായി മാറുന്നു. വർക്ക്– ലൈഫ് ബാലൻസ് പാലിക്കാൻ ഒരാൾ തീരുമാനിച്ചാൽപോലും ചുറ്റുപാടുകളും ജോലിരീതികളും ഇതുമായി പൊരുത്തപ്പെടാത്ത അവസ്ഥയുണ്ട്. മികച്ച കരിയർ കെട്ടിപ്പടുക്കാനുള്ള വ്യഗ്രതയിൽ മുഴുവൻസമയവും ജോലിയിൽ മുഴുകുന്നയാളിലെ ഗുണഗണങ്ങൾ കാലക്രമേണ നഷ്ടപ്പെടുന്നെന്നും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com