‘ദലിത് സഹോദരി’യെ ആയുധമാക്കി ബിജെപി, ഒറ്റ സീറ്റിൽ സിപിഎം, കൈ പിടിക്കാതെ ഒറ്റയ്ക്ക് ജയിക്കാൻ ആപ്പും കോൺഗ്രസും
Mail This Article
90 നിയമസഭ സീറ്റുകൾ, 1031 മത്സരാർഥികൾ! നിയമസഭാ തിരഞ്ഞെടുപ്പു ചൂടിലേക്ക് കടക്കുന്ന ഹരിയാനയിൽ അവസാന കരുനീക്കങ്ങൾക്ക് ഒരുങ്ങുകയാണ് മുന്നണികൾ. ഭരണം സ്വപ്നം കാണുന്ന കോൺഗ്രസിനും ബിജെപിക്കും ഇക്കുറി പ്രധാന വെല്ലുവിളിയാവുന്നത് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സ്വതന്ത്രരായി മത്സരിക്കുന്ന വിമത സ്ഥാനാർഥികളാണ്. മുൻ മന്ത്രിമാർ മുതൽ വർഷങ്ങളായി ഒരേ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു ജയിക്കുന്ന മുതിർന്ന നേതാക്കൾ വരെ ഉൾപ്പെട്ടതാണ് ആ പട്ടിക. സിറ്റിങ് എംഎൽഎമാരായിരുന്ന പലരും കുറഞ്ഞത് 15 മണ്ഡലങ്ങളിലെങ്കിലും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് സർവേകൾ പറയുന്നു. ത്രികോണ മത്സരത്തിൽ കഴിഞ്ഞ രണ്ടു തവണയും ഭാഗ്യം ബിജെപിക്ക് ഒപ്പമായിരുന്നെങ്കിലും എൻഡിഎ ഒറ്റക്കെട്ടായി മത്സരിക്കുന്നില്ല എന്നതും പുതിയ സഖ്യങ്ങളുടെ രൂപീകരണവും ബിജെപിക്ക് വെല്ലുവിളിയാണ്. മറുഭാഗത്ത് ഇന്ത്യാ മുന്നണിയിലെ വിയോജിപ്പുകളും ഗ്രൂപ്പ് പോരാട്ടവും കോൺഗ്രസിനും തലവേദനയാകുന്നു. തിരഞ്ഞെടുപ്പിൽ ഇക്കുറി നിർണായകമാവുക എന്തെല്ലാമാണ്? ഹരിയാനയിൽ ആർക്കാണ് മുൻതൂക്കം? ഒക്ടോബർ 8നു തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ ആരുടെ മുഖത്തായിരിക്കും പുഞ്ചിരി വിരിയുക? വായിക്കാം, വിശദമായ തിരഞ്ഞെടുപ്പു വിശകലനത്തിന്റെ രണ്ടാം ഭാഗം.