പിസിയെ കണ്ട് കളിയാക്കിച്ചിരിച്ച സിപിഎം: പാർട്ടിക്കും പിണറായിക്കുമിടയിൽ ഭിന്നത? എം.വി. ഗോവിന്ദനുമുണ്ടോ ‘റോൾ’?
Mail This Article
ഇടതുപക്ഷത്തിന്റെ ഒരു എംഎൽഎ അതേ മുന്നണിയുടെ മുഖ്യമന്ത്രിയെ തുടർച്ചയായി പരസ്യമായി ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന കാഴ്ച പി.വി.അൻവറിലൂടെയാണ് കേരളം ആദ്യമായി കാണുന്നത്. ആ കടന്നാക്രമണത്തിനു മുന്നിൽ ആദ്യമൊന്നു പരുങ്ങിപ്പോകാനും മാത്രം എന്താണ് സിപിഎമ്മിനു സംഭവിക്കുന്നത്? ആരെല്ലാമാണ് പി.വി.അൻവറിനു ധൈര്യം പകർന്നുകൊടുക്കുന്നത്? മുഖ്യമന്ത്രിയും പാർട്ടിയും അൻവറെ തള്ളിപ്പറഞ്ഞതോടെ ‘അൻവറിനു പിന്നിൽ ഞാനല്ല കേട്ടോ’ എന്ന ആത്മഗതം പലയിടത്തും ഉയരുന്നു. എന്നാൽ, ആർക്കെതിരെയും ആരും വിരൽചൂണ്ടും. പാർട്ടിയെ ഗ്രസിച്ച അവിശ്വാസം കൂടിയാണ് പാർട്ടിക്കാരനല്ലാത്ത അൻവർ പുറത്തുകൊണ്ടുവന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചീഫ് വിപ്പ് പി.സി.ജോർജ് സ്വന്തം സർക്കാരിനെ മുൾമുനയിൽ നിർത്തുന്നതുകണ്ട് പരിഹസിച്ചു ചിരിച്ചവരാണ് സിപിഎം. യുഡിഎഫിലെ അരാജകത്വത്തിന്റെ പ്രതീകമായി ജോർജിനെയും അദ്ദേഹത്തെ നിലയ്ക്കുനിർത്താൻ കഴിയാത്ത ഭരണ നേതൃത്വത്തെയും അവർ വരച്ചുകാട്ടി. എന്നാൽ, സിപിഎമ്മിനെയും അതിന്റെ സർക്കാരിനെയും ഒരു മാസത്തിലേറെ അൻവറെന്ന ഇടതുപക്ഷ എംഎൽഎ പന്താടി. കൊള്ളമുതൽ പങ്കുവയ്ക്കുന്നതുതൊട്ടു കൊലപാതകം വരെ