കോടിയേരി സഖാവ് അന്നേ പറഞ്ഞു, ഒറ്റയ്ക്കാകും; കരഞ്ഞിരിക്കാൻ എനിക്കാവില്ല; എന്തൊക്കെയാ പാർട്ടിയിൽ നടക്കുന്നത്: വിനോദിനി ബാലകൃഷ്ണൻ
Mail This Article
‘കോടിയേരി സഖാവുണ്ടായിരുന്നെങ്കിൽ....’ എന്ന പി.വി. അൻവറിന്റെ പരാമർശത്തിനു പിന്നാലെ തന്നെ തേടിയെത്തിയത് ഒട്ടേറെ സന്ദേശങ്ങളെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ഭാര്യ എന്ന നിലയിൽ ഭർത്താവിനെപ്പറ്റി അഭിമാനമാണ്. തന്നെപ്പോലെ അവരും ‘മിസ്’ ചെയ്യുന്നുണ്ടാകുമെന്നും വിനോദിനി പറഞ്ഞു. മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അവസാനകാലത്ത് കോടിയേരി ബാലകൃഷ്ണനെ മാനസികമായി തളർത്തി. ഒരുവശത്ത് മകൻ ജയിലിൽ, മറുവശത്ത് ഭർത്താവിന്റെ മാരകമായ അസുഖം. അതിനിടെ അപവാദ പ്രചാരണങ്ങൾ ധാരാളം. ‘ബാലകൃഷ്ണേട്ടൻ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ് പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കാൻ പറ്റിയത്. മുഖ്യമന്ത്രി പദവി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല’ – വിനോദിനി പറയുന്നു. കോടിയേരിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, 50 കൊല്ലത്തോളം തിരുവനന്തപുരത്തു നിന്ന ആളല്ലേ, ഇതൊന്നും ഞങ്ങളുടെ കയ്യിൽ അല്ലല്ലോ എന്നായിരുന്നു മറുപടി. കോടിയേരിയുടെ ശിഷ്യനായ എ.എൻ. ഷംസീർ സ്പീക്കർ സ്ഥാനത്ത് ഒതുക്കപ്പെട്ടോയെന്ന ചോദ്യത്തോടും വിനോദിനി പ്രതികരിച്ചു. ഒക്‌ടോബർ 1ന് കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനം എത്തുമ്പോൾ വിനോദിനി ബാലകൃഷ്ണൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു.