യുദ്ധക്കൊതിയന്മാരുടെ ‘ഓഹരിച്ചതി’; അത് സംഭവിച്ചാൽ അമേരിക്ക പാപ്പരാകും! കടലിൽ ബോംബിട്ട് എണ്ണ മുടക്കി, വിശപ്പും വിറ്റു
Mail This Article
റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങി രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇരു രാജ്യങ്ങളും യുദ്ധം നിർത്താൻ തയാറല്ല. യുദ്ധത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്ന രാജ്യങ്ങൾക്കാകട്ടെ ഇടപെട്ട് യുദ്ധം നിർത്തിക്കാനും ഒരു താൽപര്യവും ഇല്ല. ഇത്രയേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും ലോകം എന്തുകൊണ്ടാകും യുദ്ധത്തിന്റെ കെടുതികൾക്കു നേരെ കണ്ണടയ്ക്കുന്നത്? അതൊരു പണമൊഴുകുന്ന ബിസിനസ് ആയതു കൊണ്ടാണ് എന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. മാനവരാശിക്ക് അതിരുകളില്ലാത്ത ദുരിതങ്ങൾ നൽകുന്ന യുദ്ധങ്ങൾ പണക്കൊതിയുടെ ബിസിനസ് ആണെന്ന് പറയാനാകുമോ? മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളുടെ മറപിടിച്ചാണ് അമേരിക്ക പല യുദ്ധങ്ങൾക്കും തുടക്കമിട്ടത്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിച്ചിട്ടുമുണ്ട് (പ്രതിഷേധങ്ങളെ മറക്കുന്നില്ല). ഇതോടൊപ്പംതന്നെ സ്വന്തം ‘ബിസിനസ്’ വളർത്താനും മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും അമേരിക്ക ഇപ്പോഴും പ്രയോജനപ്പെടുത്താറുണ്ടെന്നതാണ് യാഥാർഥ്യം.