ജമ്മു കശ്മീരിന്റെ പുതുവഴികൾ - വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
പശു, ആട്, കുതിര, നായ എന്നിങ്ങനെ മൃഗലോകത്തുനിന്നുള്ള നാലുപേരെയും കൂട്ടിയാണ് ഷെയ്ഖ് അബ്ദുൽ റഷീദ് എന്ന എൻജിനീയർ റഷീദ് 2015 ഡിസംബർ 10ന്, മനുഷ്യാവകാശ ദിനത്തിൽ ശ്രീനഗറിലെ ലാൽ ചൗക്കിലേക്കു ജാഥ നടത്തിയത്. മൃഗങ്ങളുടെ കഴുത്തിൽ രണ്ടു വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് തൂക്കിയിരുന്നു. പശുവിന്റെ കഴുത്തിലെ പ്ലക്കാർഡിൽ ഇങ്ങനെ: ‘ഞാൻ സംഘപരിവാറിന്റെ പശുവാണ്. ഞാൻ കശ്മീരികളെക്കാൾ സുരക്ഷിതയാണ്.’ രാജ്യത്താകെ, വിശേഷിച്ച് കശ്മീരിൽ, മനുഷ്യരെക്കാൾ സുരക്ഷിതരും അവകാശങ്ങളുള്ളവരുമാണ് മൃഗങ്ങളെന്നു സൂചിപ്പിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നാണ് റഷീദ് ജാഥയെക്കുറിച്ചു പറഞ്ഞത്. അതിനു മുൻപും പിന്നീടും വ്യത്യസ്തമായ നടപടികളിലൂടെ അവാമി ഇത്തിഹാദ് പാർട്ടിയുടെ നേതാവ് ജനശ്രദ്ധയും ചിലപ്പോഴൊക്കെ ബിജെപിക്കാരുടെ തല്ലും വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്കൻ കശ്മീരിലെ ബാരാമുല്ലയിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ റഷീദ്