ബാർ മുതലാളിക്ക് വേണ്ടി സർക്കാർ മദ്യശാല പൂട്ടിച്ചു; സംശയമുന നീണ്ടത് ഗോവിന്ദനു നേരെ; 75 കഴിഞ്ഞാലും പിണറായിയെ തൊടില്ല?
Mail This Article
കോടിയേരി ബാലകൃഷ്ണൻ ഓർമദിനമായിരുന്നു ഒക്ടോബർ ഒന്നിന്. പാർട്ടി നേതൃനിരയാകെ കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സ്നേഹാഞ്ജലി അർപ്പിച്ച ദിവസം. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ തന്ത്രപരമായ പങ്കുവഹിച്ചിരുന്ന മുൻ സംസ്ഥാന സെക്രട്ടറിയുടെ വേർപാട് കണ്ണൂരിലെ നേതാക്കൾ തമ്മിലെ ഇഴയടുപ്പത്തെയും ബാധിച്ചു. തലശ്ശേരിയും കൂത്തുപറമ്പും വടകരയും എല്ലാം ഉൾപ്പെടുന്ന കടത്തനാടൻ പ്രദേശത്തിനു പോരാട്ടവീര്യമേറും. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ ഇപ്പോഴും രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമെടുക്കുന്നു. നേതാക്കൾ ആയുധം കയ്യിലെടുക്കാറില്ലെങ്കിലും പാർട്ടിക്കുള്ളിലെ ശത്രുവിനെ നിലംപരിശാക്കാൻ ‘ആയുധങ്ങൾ’ തേടി നടക്കുകയാണവർ. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും തമ്മിൽ ഉടക്കാണെന്ന കാര്യം രഹസ്യമല്ല. നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ കണ്ടില്ലെന്നുനടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുപോവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിങ് സമയത്ത് ഗോവിന്ദനും ഇ.പിയും തമ്മിലെ അസ്വാരസ്യം വളരെ പ്രകടമായി. കണ്ണൂർ ജില്ലയിൽ റിപ്പോർട്ടിങ് ചുമതല എം.വി.ഗോവിന്ദനും കാസർകോട് ജില്ലയിൽ ഇ.പി.ജയരാജനുമായിരുന്നു. ഇരുജില്ലകളിലും ചർച്ചയ്ക്കിടയിലുയർന്ന ചില കാര്യങ്ങൾ ഇരുകൂട്ടരും ആയുധമാക്കി. ഇ.പിക്കെതിരെ കണ്ണൂരിൽ വ്യാപകമായ പരാതിയുയർന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും ബിസിനസ് ബന്ധങ്ങളും വിമർശിക്കപ്പെട്ടു. നേതൃത്വവുമായി അടിക്കടി ഉടക്കി പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഇ.പിയെന്നു വിമർശനമുണ്ടായി. ചെറുവത്തൂരിൽ