ഹിസ്ബുല്ലയ്ക്കു നേരെ ഇസ്രയേൽ ‘ആരോസ്’; വരുന്നത് വീണ്ടുമൊരു ‘ജൂലൈ യുദ്ധം’? ‘ഏറ്റവും അപകടഘട്ടത്തിൽ ലബനൻ’
Mail This Article
പേജറുകളും വാക്കിടോക്കികളും പലയിടങ്ങളിലായി പൊട്ടിത്തെറിക്കുന്നു. ദിവസങ്ങൾക്കിപ്പുറം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യോമാക്രമണങ്ങൾ നടക്കുന്നു, സ്ഫോടനങ്ങളുണ്ടാകുന്നു. ഹിസ്ബുല്ലയുടെ ഉന്നത നേതാക്കൾ ഉൾപ്പെടെ കൊല്ലപ്പെടുന്നു. ജനം പലായനം ചെയ്യുന്നു– സെപ്റ്റംബർ അവസാനം രണ്ടാഴ്ചയോളമാണ് ലബനനിലേക്ക് ഇസ്രയേൽ പല തരത്തിലുള്ള ആക്രമണങ്ങൾ നടത്തിയത്. അപ്പോഴും ഒരു ചോദ്യം ഉയര്‍ന്നുനിന്നു. കരയാക്രമണത്തിലേക്കും ഇസ്രയേൽ സൈന്യം കടക്കുമോ? സെപ്റ്റംബർ 30ന് അതിനുള്ള ഉത്തരവും ലഭിച്ചു. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസിലെ (ഐഡിഎഫ്) വിവിധ വിഭാഗങ്ങൾ ലബനന്റെ അതിർത്തി കടന്നു. എന്നാൽ പ്രതിരോധ നിരീക്ഷകർ അത്തരമൊരു കടന്നാക്രണം പ്രതീക്ഷിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. അതിനുള്ള തെളിവുകൾ ഇസ്രയേൽ– ലബനൻ അതിർത്തിയിൽനിന്നുതന്നെ അവർക്ക് നേരത്തേ ലഭിക്കുകയും ചെയ്തിരുന്നു. ലബനനിൽ വ്യോമാക്രമണം നടത്തുന്നതിനു മുൻപേതന്നെ ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യത്തിലെ സ്പെഷൽ ഫോഴ്സ് യൂണിറ്റുകൾ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ലബനനിൽനിന്നു പ്രവർത്തിക്കുന്ന ഹിസ്ബുല്ലയുടെ താവളങ്ങൾ തേടിയായിരുന്നു അത്. ലബനനിൽനിന്ന് ഇസ്രയേലിലേക്ക് കടക്കാനായി ഹിസ്ബുല്ല നിർമിച്ച രഹസ്യ തുരങ്കങ്ങളും ആയുധങ്ങൾ ഒളിപ്പിക്കാനായി ഒരുക്കിയ സങ്കേതങ്ങളുമെല്ലാം