പിണറായി സ്തുതി മാത്രം പോരാ; രണ്ടാം മന്ത്രിസഭയിൽ ‘ഒരു മുഖം’ മാത്രം; ഒടുവിൽ ചൂരലെടുത്തത് പിബി
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ചു പാർട്ടി സംസ്ഥാന കമ്മിറ്റി തയാറാക്കി റിപ്പോർട്ടിങ്ങിനായി കൈമാറിയ അവലോകനത്തിന്റെ ആമുഖത്തിൽ ആ തോൽവിയെ വിശേഷിപ്പിച്ചത് ഇങ്ങനെ: ‘തിരഞ്ഞെടുപ്പുഫലം പാർട്ടിയുടെ അടിത്തറയെ ഉലയ്ക്കുന്ന വിധത്തിലുള്ളതാണ്! രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള വികാരമാണ് ആ തോൽവിയുടെ മുഖ്യകാരണമെന്നു പാർട്ടിക്കകത്തും ഘടകകക്ഷികളിലും ഉയർന്ന പൊതുവാദഗതി പക്ഷേ, ആ റിപ്പോർട്ടിൽ പ്രകടമായോ? സർക്കാരിന്റെ ചില പോരായ്മകൾ പേരിനു പറഞ്ഞെന്നല്ലാതെ വസ്തുനിഷ്ഠമായ പരിശോധന അതിലുണ്ടായിരുന്നില്ല! സംസ്ഥാന നേതൃത്വം അങ്ങനെ മറച്ചുപിടിക്കാൻ ശ്രമിച്ചതിലേക്കു വിരൽചൂണ്ടിയത് പൊളിറ്റ്ബ്യൂറോയാണ് (പിബി). തിരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ തിരുത്തൽപ്രക്രിയ യഥാർഥത്തിൽ ആരംഭിച്ചത് ആ കേന്ദ്ര ഇടപെടലോടെയാണ്. കേരളത്തിലെ സഖാക്കൾക്കു പക്ഷേ, അതെക്കുറിച്ചു ധാരണ ഉണ്ടോയെന്നു സംശയം. 57 പേജുള്ള അവലോകന രേഖയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു താഴേക്കു റിപ്പോർട്ട് ചെയ്തത്. അതിൽ ഒരിടത്തും സർക്കാരിനെ നേരിട്ടു കുറ്റപ്പെടുത്തുന്ന പരാമർശങ്ങളില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം ഇവിടെ ക്ഷേമപെൻഷനുകളും മറ്റും കൊടുക്കാൻ കഴിയാതെ പോയതിന്റെ പ്രശ്നങ്ങൾ, നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിലുണ്ടായ പോരായ്മ തുടങ്ങി പതിവുപല്ലവികളായിരുന്നു അതിലധികവും. ഒപ്പം, ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ