പാർട്ടി കടിഞ്ഞാൺ കയ്യിലെത്തിയിട്ട് കാൽനൂറ്റാണ്ട്; പിണറായി അല്ലെങ്കിൽ പിന്നെയാര്? പേരിന് വനിതകളും!
Mail This Article
ആക്രമണങ്ങൾ നിരന്തരമേറ്റിട്ടും ഞാൻ ഇവിടെ നിങ്ങളുടെയെല്ലാം കൂടെത്തന്നെ ഉണ്ടല്ലോ’ എന്നാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോടു ചോദിച്ചത്. സിപിഎമ്മിന്റെ നിയന്ത്രണം പിണറായി വിജയന്റെ കയ്യിലായിട്ട് കാൽനൂറ്റാണ്ടു കഴിയുന്നു! 1998ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലാണ് പിണറായി സംസ്ഥാന സെക്രട്ടറിയായത്; 2016ൽ മുഖ്യമന്ത്രിയും. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ഇത്രയും നീണ്ടകാലം ഒരു പാർട്ടിയെ പൂർണമായി വരുതിയിൽ നിർത്തിയ നേതാവ് കേരളത്തിൽ വേറെയില്ല. പ്രതിപക്ഷത്ത് ഈ കാൽനൂറ്റാണ്ടിനിടയിൽ കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ് വി.ഡി.സതീശൻ വരെയായി പിണറായിയുടെ പ്രതിയോഗികളുടെ നിര. മുഖ്യമന്ത്രിക്ക് 79 വയസ്സായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോൾ 81 കഴിയും. സിപിഎമ്മിന്റെ സംഘടനാപദവികളിൽ തുടരാനുള്ള പ്രായം 75 ആയി പരിമിതപ്പെടുത്തിയതു കണക്കിലെടുക്കുമ്പോൾ അടുത്തവർഷം നടക്കുന്ന മധുര പാർട്ടി കോൺഗ്രസോടെ അദ്ദേഹം പൊളിറ്റ്ബ്യൂറോയിൽനിന്നു മാറി പിബിയിലോ കേന്ദ്ര കമ്മിറ്റിയിലോ ക്ഷണിതാവാകും. തിരഞ്ഞെടുപ്പുവരെ മുഖ്യമന്ത്രിയായി തുടരാനിടയുള്ള പിണറായി വീണ്ടും മത്സരിക്കാനുള്ള സാധ്യത