കുട്ടികള്‍ക്കുള്ള ലോഷനുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? രോഗിയാക്കും; വില്ലനായി ഒരിക്കലും ‘നശിക്കാത്ത’ രാസവസ്തു; പേടിക്കണം വന്ധ്യതയും!
Mail This Article
കഴിഞ്ഞയാഴ്ച രാജ്യാന്തര സെമിനാറിൽ പങ്കെടുക്കാൻ ചൈനയിലെ ഷെൻയാങ്ങിൽ പോയി. ചൈനയുടെ വടക്കു കിഴക്ക് മേഖലയിലുള്ള ഷെൻയാങ് വിദ്യാഭ്യാസ– സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രമുഖകേന്ദ്രമാണ്. അവിടെമാത്രം ഇരുപതിലധികം സർവകലാശാലകളുണ്ട്. ചൈന–ഉത്തരകൊറിയ അതിർത്തിയിലുള്ള ചാങ്ബായ് എന്ന പർവതത്തിലേക്കു ചൈനീസ് അക്കാദമി ഓഫ് സയൻസ് നടത്തിയ പര്യവേക്ഷണ യാത്രയിലും പങ്കെടുത്തു. പല രാജ്യങ്ങളിൽനിന്നുള്ള പരിസ്ഥിതി ശാസ്ത്രജ്ഞരുൾപ്പെട്ട സംഘങ്ങളുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. മനുഷ്യന് ഏറ്റവും ഹാനികരമായ പദാർഥങ്ങൾ ഏതൊക്കെയാണെന്നതും ചർച്ചാവിഷയമായി. ജീവന് ഏറ്റവും വിപത്തുണ്ടാക്കാവുന്ന രാസവസ്തുക്കളിൽ മുൻനിരയിലുള്ളതാണ് പി-ഫാസ് (P–FAS) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പെർ ഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസ്. പി–ഫാസ് എന്നു നമ്മളിൽ പലരും ഒരുപക്ഷേ, ആദ്യമായിരിക്കും കേൾക്കുന്നത്. എന്നാൽ, നമ്മളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന രാസവസ്തുക്കളാണിവ. എന്താണ് പി-ഫാസ്?