യുട്യൂബിലൂടെ 6000 കോടി; സ്വർണവിലയും കുതിക്കുന്നു; റിട്ടയര്മെന്റിൽ കോടികൾ അക്കൗണ്ടിൽ
Mail This Article
ഇന്ത്യൻ സിനിമ ലോകത്ത് മലയാള സിനിമ ‘ബ്ലോക് ബസ്റ്റർ’ വിജയമായ വർഷമാണ് 2024. നിറഞ്ഞ കയ്യടി നേടി പൂർത്തിയാക്കിയ ‘ഫസ്റ്റ് ഹാഫിന്’ പിന്നാലെ എത്തിയ സെക്കൻഡ് ഹാഫിന്റെ തുടക്കവും ആവേശോജ്വലമായാണ് മുന്നേറുന്നത്. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേനയ്ക്ക് ഇതേക്കുറിച്ച് പറയാനുള്ളത് എന്തെല്ലാമാണ്? ‘ബീസ്റ്റ്’ എന്ന പേരിൽ ജയിംസ് ഡൊണാൾഡ്സൻ എന്ന യുവാവ് സ്വന്തമാക്കിയത് ശതകോടികളുടെ വരുമാനവും സമൂഹ മാധ്യമങ്ങളിലെ താര പരിവേഷവും. എന്നാൽ, നേട്ടങ്ങളുടെ നെറുകയിലേക്ക് അദ്ദേഹത്തിന് വഴിയൊരുക്കിയ ഗെയിം ഷോ തന്നെ അദ്ദേഹത്തിന്റെ കുഴിതോണ്ടിയത് എങ്ങനെയാണ്? റിട്ടയർമെന്റ് ജീവിതത്തെപ്പറ്റി ചിന്തിക്കുന്ന എല്ലാവരുടെയും പ്രധാന ആശങ്ക സാമ്പത്തിക സുരക്ഷയെപ്പറ്റിയാകും. നികുതി ആനുകൂല്യങ്ങളും നിക്ഷേപ ആനുകൂല്യങ്ങളും ലഭിക്കുന്ന, സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതി; അതാണ് നാഷനൽ പെൻഷൻ സ്കീം (എൻപിഎസ്) ഇത്തരക്കാർക്ക് എത്രത്തോളം ആശ്വാസമാകും? ലബനനിലെ ഹിസ്ബുല്ലയുമായുള്ള ഇസ്രയേൽ സംഘർഷത്തിൽ ഇറാനും നേരിട്ട് ഇടപെട്ടതോടെ രാജ്യാന്തര എണ്ണവിപണിയും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? സ്വർണത്തോടൊപ്പം എണ്ണവിലയും കുതിക്കുമോ? അപകടം നടന്ന് വർഷത്തിനു ശേഷം വിമാന അവശിഷ്ടങ്ങൾ കണ്ടു കിട്ടുന്നതിന് പിന്നിലെ ശാസ്ത്രമെന്താണ്? പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പായി ഇതിനെ കാണേണ്ടതുണ്ടോ? - പോയവാരം മനോരമ ഓൺലൈൻ പ്രീമിയം മുന്നോട്ട് വച്ച ‘ടോപ്’ 5 വാർത്തകൾ വീണ്ടും വായിക്കാം, ഓർമ പുതുക്കാം...