പശ്ചിമേഷ്യയിൽ ആവർത്തിക്കുമോ ഹിറ്റ്ലറുടെ ആനമണ്ടത്തരം! ‘വളരെ അപകടകരമാണ് ഇറാൻ– ഇസ്രയേൽ സംഘർഷം’
Mail This Article
ഒരു മുന്നണിയിൽ പോരാടുന്നതിനിടെ മറ്റൊരു മുന്നണി തുറക്കുകയോ? അങ്ങനെയൊരു നീക്കം ആനമണ്ടത്തരമായാണു യുദ്ധതന്ത്രജ്ഞർ പൊതുവേ കാണുന്നത്. രണ്ടാം ലോകയുദ്ധത്തിലെ 2 സംഭവങ്ങളാണ് അതിന് ഉദാഹരണമായി അവർ എടുത്തുകാട്ടുന്നത്. 1. യൂറോപ്പ് മുഴുവൻ അധീനതയിലാക്കിയ ജർമൻ സ്വേച്ഛാധിപതി ഹിറ്റ്ലർ പടിഞ്ഞാറ് ബ്രിട്ടനുമായുള്ള യുദ്ധം തുടരുമ്പോൾത്തന്നെ കിഴക്ക് സോവിയറ്റ് റഷ്യയെ ആക്രമിച്ചത്. 2. ബ്രിട്ടന്റെ ഏഷ്യൻ സാമ്രാജ്യം പിടിച്ചെടുക്കാൻ പോരാടിക്കൊണ്ടിരിക്കെത്തന്നെ ജപ്പാൻ യുഎസിന്റെ പേൾ ഹാർബർ ആക്രമിച്ച് പുതിയ ശത്രുവിനെ സൃഷ്ടിച്ചത്. ജർമനി–ഇറ്റലി–ജപ്പാൻ അച്ചുതണ്ട് അതോടെ പുതിയ 2 ശത്രുക്കളെ സൃഷ്ടിച്ച് പുതിയ 2 പോർമുഖങ്ങൾ തുറന്നു. യുദ്ധത്തിൽ അവർ തോറ്റതിനു പ്രധാന കാരണമായി ഈ 2 ആനമണ്ടത്തരങ്ങളാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു മുന്നണിയിൽ പോരാടുമ്പോൾ മറ്റൊരു മുന്നണിയിൽനിന്നു മറ്റൊരു ശത്രു ഭീഷണി ഉയർത്തിയാലോ? ഇന്ത്യ പലതവണ നേരിട്ടിട്ടുള്ള വെല്ലുവിളിയാണിത്. പാക്കിസ്ഥാനുമായി എന്നെല്ലാം പോരാട്ടത്തിലേർപ്പെട്ടോ അന്നെല്ലാം ഇന്ത്യയെ ഈ ഭയം ഗ്രസിച്ചിരുന്നു. പൊതുവേ യുദ്ധതന്ത്രജ്ഞരും നയതന്ത്രജ്ഞരും ഉപദേശിക്കുന്നതു പ്രകാരം രണ്ടാം ശത്രുവിനെ നയതന്ത്രത്തിലൂടെയും യുദ്ധേതര സൈനികതന്ത്രത്തിലൂടെയും അടക്കിനിർത്തുകയാണ് ഇന്ത്യ ചെയ്തത്. എന്നാൽ, പശ്ചിമേഷ്യയിൽ ഇന്ന് അതല്ല കാണുന്നത്. ഒരു മുന്നണിയിലെ പോരാട്ടം