യുദ്ധത്തിൽ തളർന്ന് വിപണി; നഷ്ടം 16 ലക്ഷം കോടി; കാശുകളയുമോ ഓഹരിയിലെ ‘ചൈനക്കമ്പം’?
Mail This Article
പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽനിന്നു വ്യാപരിച്ച ഗന്ധകപ്പുക ഓഹരി വിപണിയെ വല്ലാതെ തളർത്തിയിരിക്കുന്നു. അഞ്ചു വ്യാപാരദിനങ്ങളിലായി നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽനിന്നു 16 ലക്ഷം കോടി രൂപയാണു ചോർന്നുപോയത്. യുദ്ധഭൂമിയിൽനിന്നു പടർന്ന ഭീതിക്ക് അനുബന്ധമായി അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധനയും വിപണിയെ ആശങ്കയിലാഴ്ത്തുന്നതായി. അവധി വ്യാപാരവുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ വിപണിയുടെ വികാരത്തെ മാത്രമല്ല ക്രയവിക്രയത്തിന്റെ അളവിനെയും ബാധിക്കുന്നതാണു കണ്ടത്. പ്രതികൂല കാലാവസ്ഥയുടെ തടവിലകപ്പെട്ട ഇന്ത്യൻ വിപണിയെ കൈവിട്ടു ചൈനയിലേക്കു ചേക്കേറുന്നതിൽ വിദേശ ധനസ്ഥാപനങ്ങൾ തിടുക്കം കാട്ടിയതോടെ നിക്ഷേപകരിലെ അവശേഷിച്ച ആത്മവിശ്വാസംകൂടി ബാഷ്പീകരിക്കപ്പെടുകയായിരുന്നു. വാരാന്ത്യ ഇടവേളയ്ക്കു ശേഷം ഒക്ടോബർ 7ന് വ്യാപാരം പുനരാരംഭിക്കുമ്പോൾ വിപണിയുടെ സ്വഭാവം എന്തായിരിക്കുമെന്ന നിക്ഷേപകരുടെ ഉത്കണ്ഠ