ഹരിയാനയിൽ ഹിറ്റ്, ജമ്മു കശ്മീരിൽ പാളി ബിജെപിയുടെ ‘സ്വതന്ത്ര തന്ത്രം’; ഇന്ത്യാ സഖ്യം ഉണ്ടായിരുന്നെങ്കിൽ...
Mail This Article
ബിജെപിയുടെ സ്വതന്ത്രതന്ത്രം ഹരിയാനയിൽ വിജയിച്ചു; ജമ്മു കശ്മീരിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിലെ സഖ്യവിജയത്തിൽ പരിമിത പങ്കാളിത്തം മാത്രമുള്ള കോൺഗ്രസ്, പരാജയപ്പെട്ട ശൈലി മാറ്റാൻ ഇനിയും പഠിച്ചില്ലെന്നതിന്റെ തെളിവായി ഹരിയാന ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിലെ നഷ്ടത്തിനുശേഷം ഹരിയാനയിലെ ജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അത്യാവശ്യമായിരുന്നു. ബിജെപിയുടെ വിജയഗ്രാഫ് താഴേക്ക് എന്നതു പാർട്ടിയുടെയും നേതൃത്വത്തിന്റെയും ശൈലിയെ പരസ്യമായി വിമർശിക്കാൻ പലരും ആയുധമാക്കുന്ന സ്ഥിതിയായിരുന്നു. നിയന്ത്രണച്ചരട് തിരിച്ചുപിടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിന്റെ സൂചനകളുമുണ്ടായി. ഹരിയാനയിൽ ഇത്തവണ ഭരണം നഷ്ടപ്പെടാമെന്നു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ തിരിച്ചറിഞ്ഞതാണ്. കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രിയെ മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റും നഷ്ടപ്പെട്ടു. നിയമസഭ നഷ്ടപ്പെടുമെന്നു പാർട്ടി ഉറപ്പിച്ചു. ലോക്സഭയിൽ നഷ്ടഫലത്തിനു കാരണമായ ഉത്തരേന്ത്യൻ വിഷയങ്ങളിൽ പലതും ഹരിയാനയിലേതുകൂടിയായിരുന്നു. ഭരണവിരുദ്ധ വികാരത്തെ