മോദിക്ക് ചെലവ് ഒരു രൂപ, ടാറ്റ ഗുജറാത്തിലേക്ക് എത്തിച്ചത് കോടികൾ; കയ്യിൽ പണമേറെ, പക്ഷേ ‘കോടീശ്വരപ്പട്ടിക’യിലെ മിസ്സിങ് രത്തൻ!
Mail This Article
ബംഗാളിലെ സിംഗൂരില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്ന് ടാറ്റയുടെ നാനോ കാർ ഫാക്ടറി പ്രതിസന്ധിയിലായ സമയം. കർഷകരുടെയും തൃണമൂൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ബംഗാൾ വിടാൻ ടാറ്റ തീരുമാനിക്കുന്നത് 2008 സെപ്റ്റംബർ 23നാണ്. കൃത്യം 15 ദിവസത്തിനിപ്പുറം, ഒക്ടോബർ എട്ടിന് ടാറ്റ മോട്ടോഴ്സ് ചെയർമാൻ രത്തൻ ടാറ്റയുടെ പ്രസ്താവനയെത്തി– ടാറ്റ നാനോ കാറുകൾ ഗുജറാത്തിൽനിന്നു പുറത്തിറക്കും. എന്തിനും തയാറായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കൂടി ഒപ്പം നിന്നതോടെ അഹമ്മദാബാദിനടുത്ത് സാനന്ദിൽ ഫാക്ടറിക്കുള്ള 1100 ഏക്കർ ഭൂമി ലഭിച്ചു. ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം കാറുകൾ പുറത്തിറക്കാനായിരുന്നു പദ്ധതി. 2000 കോടി രൂപ ചെലവിട്ട് രത്തൻ ടാറ്റ ഗുജറാത്തിൽ ആരംഭിച്ച ആ നാനോ കാർ ഫാക്ടറി ഗുണം ചെയ്തത് ടാറ്റ മോട്ടോഴ്സിനു മാത്രമല്ല, മോദിക്കു കൂടിയായിരുന്നു. ഗുജറാത്ത് ‘വഴി’ കേന്ദ്രത്തിലേക്കുള്ള