വിദ്യാഭ്യാസമുണ്ട്, തൊഴിലില്ലായ്മയിൽ മുന്നിൽ കേരളം; ഗൾഫ് വിട്ട് വന്നവർക്കും കഷ്ടം; പാഠം പഠിക്കാറായില്ലേ?
Mail This Article
വിദ്യാസമ്പന്നരായ ചെറുപ്പക്കാർ, മികച്ച വിദ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം, അങ്ങനെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മുൻപന്തിയിലാണ്. എന്നാൽ പഠിച്ചിറങ്ങുന്ന ഈ വിദ്യസമ്പന്നരായ ചെറുപ്പക്കാർക്ക് മികച്ച ജോലി, ശമ്പളം എന്നിവ ലഭിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കേന്ദ്രസർക്കാർ പുറത്തുവിട്ട ‘പീരിയോഡിക് ലേബർ ഫോഴ്സ്’ സർവേയിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. 15 മുതൽ 29 വരെയുള്ള പ്രായക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം (29.9%) മുൻനിരയിലാണ്. കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും (36.2%) ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും (33.6%) ആണ് തൊഴിലില്ലായ്മയില്‍ കേരളത്തിന് മുൻപിലുള്ളത്. മധ്യപ്രദേശിലും ഗുജറാത്തിലുമാണ് തൊഴിലില്ലായ്മ നിരക്ക് കുറവ്. കേരളത്തിലെ സ്ത്രീകളിൽ 47.1 ശതമാനം പേരും പുരുഷന്മാരിൽ 19.3 ശതമാനം പേരും തൊഴിൽരഹിതരാണ്. 2023 ജൂലൈ മുതൽ 2024 ജൂൺ വരെ നടത്തിയ സർവേയിലെ വിവരങ്ങളാണിത്. ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കും കേരളത്തിൽ തൊഴിലില്ലായ്മ വർധിക്കുന്നത്? അതിന് ഒട്ടേറെ സാമ്പത്തിക–സാമൂഹിക–രാഷ്ട്രീയമാനങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. സംസ്ഥാനത്ത് ഓരോ വർഷവും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത് നിരവധി പേരാണ്. വിദ്യാസമ്പന്നരായ ഈ യുവജനങ്ങളെ ഉള്‍ക്കൊള്ളാൻ നമ്മുടെ തൊഴിൽ മേഖലയ്ക്ക് കഴിയുന്നുണ്ടോ?