മുൻപ് കശ്മീരിലെ പല ബൂത്തുകളിലും രേഖപ്പെടുത്തിയിരുന്നത് രണ്ടും മൂന്നും ശതമാനം വോട്ടുകൾ മാത്രം. പല മണ്ഡലങ്ങളിലെയും ആകെ പോളിങ് 15 മുതൽ 20 ശതമാനം വരെ. എന്നാൽ ഇത്തവണ അതെല്ലാം തലകീഴായി മറിഞ്ഞു.
2024 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 1 വരെ 3 ഘട്ടങ്ങളിലായി സംസ്ഥാന നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കൊടും വെയിലിനെയും അവഗണിച്ച് വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് ഒഴുകി. ഈ മാറ്റത്തിന് കാരണം ഒന്നുമാത്രം, ഇത്രകാലവും അവർ അനാവശ്യമായി ചുമന്നുനടന്ന ഭയത്തിന്റെ കെട്ടുമാറാപ്പുകൾ അവർ വലിച്ചെറിഞ്ഞിരിക്കുന്നു. കശ്മീരിലെ ജനാധിപത്യത്തിന്റെ മാറുന്ന വഴികളറിയാം, വിശദമായി...
Mail This Article
×
ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഒരുകാര്യം സംശയമില്ലാത്തവണ്ണം വ്യക്തമാക്കി– കശ്മീരിലെ വിഘടനവാദികൾക്കു ജനപിന്തുണയില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ അവരുടെ ബഹിഷ്കരണ ആഹ്വാനം ജനങ്ങൾ ചെവിക്കൊണ്ടത് മരണഭയംകൊണ്ടു മാത്രമാണ്. കേരളത്തിലെയും ആന്ധ്രയിലെയും ചില നക്സലൈറ്റ് (മാവോയിസ്റ്റ്) സംഘടനകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യാ വിരുദ്ധ നിലപാടുള്ള തീവ്രവാദികളുമെല്ലാം തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യാറുണ്ടെങ്കിലും ആളുകൾ വകവയ്ക്കാറില്ല.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വഴിപാടു പോലെ ചുവരെഴുതിയും ലഘുലേഖ വിതരണം ചെയ്തും നിർവൃതിയടയാറുള്ള ഈ സംഘടനകൾക്ക് ആഹ്വാനം നടപ്പാക്കാനുള്ള സംഘടനാബലമില്ലെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, കശ്മീർ താഴ്‌വരയിലെ സ്ഥിതി അതായിരുന്നില്ല. പാക്കിസ്ഥാന്റെ പിന്തുണയോടെ അഴിഞ്ഞാടിയിരുന്ന ഭീകര സംഘടനകളും അവരുടെ പ്രത്യക്ഷരൂപമായിരുന്ന ഹുറിയത്ത് കോൺഫറൻസും ജമാ അത്ത് ഇസ്‌ലാമി ജമ്മു ആൻഡ് കശ്മീരും (ജെഐജെകെ) മറ്റും വോട്ടുചെയ്യാൻ പോകരുതെന്നു ഭീഷണിപ്പെടുത്തിയാൽ പിന്നെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.