ചരിത്രത്തിലെ ഏറ്റവും താഴ്ചയിൽ രൂപ, ഉയർന്ന് ക്രൂഡ്; വിപണിയിൽ ആശങ്ക; പണപ്പെരുപ്പം തിരിച്ചടിക്കുമോ?
Mail This Article
ഒക്ടോബർ 14നു പ്രഖ്യാപിക്കുന്ന പണപ്പെരുപ്പത്തിന്റെ ഏറ്റവും പുതിയ കണക്ക് ഓഹരി വിപണിയുടെ മുന്നേറ്റ സാധ്യതകൾക്കു തൽക്കാലത്തേക്കെങ്കിലും തിരിച്ചടിയാകുമോ? തിരിച്ചടിയായേക്കാം എന്നു വിശ്വസിക്കാൻ നിർബന്ധിക്കുന്നതാണു നിരീക്ഷണ ഏജൻസികളിൽനിന്നുള്ള അനുമാനം. റോയിട്ടേഴ്സ് ഒക്ടോബർ മൂന്നിനും ഒൻപതിനും ഇടയിലായി 48 സാമ്പത്തിക വിദഗ്ധരിൽനിന്നു ശേഖരിച്ച അഭിപ്രായങ്ങളിൽനിന്നുള്ള ശരാശരി അനുമാനം സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 5.04 ശതമാനത്തിലേക്കു കുതിച്ചുയർന്നിട്ടുണ്ടാകാമെന്നാണ്. 5.1 ശതമാനമെന്നാണു ബ്ലൂംബർഗ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽനിന്നുള്ള അനുമാനം. ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബാർക്‌ലെയ്സിന്റെ അനുമാനവും പണപ്പെരുപ്പ നിരക്ക് അഞ്ചു ശതമാനത്തിലേക്ക് എത്തിയിരിക്കാമെന്നുതന്നെ. ഓഗസ്റ്റിൽ നിരക്ക് 3.65% മാത്രമായിരുന്നു എന്നിരിക്കെ ഈ അനുമാനങ്ങൾ വിപണിയെ ആശങ്കപ്പെടുത്തുന്നതാണ്. സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന