വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തികശാസ്ത്രം: 2024 നൊബേൽ വിശദമായി മനസ്സിലാക്കാം
Mail This Article
2024ലെ വൈദ്യശാസ്ത്രത്തിലുള്ള നൊബേൽ സമ്മാനം വിക്ടർ ആംബ്രോസ്, ഗാരി റവ്കുൻ എന്നിവർക്കാണ്. 1993ൽ പുഴുക്കളിൽനിന്നാണ് ഈ ഗവേഷകർ മൈക്രോ ആർഎൻഎ കണ്ടെത്തിയത്. ജനിതക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎ വലിയ പങ്ക് വഹിക്കുന്നുണ്ട്. വലുപ്പം കുറവാണെങ്കിലും (ഏകദേശം 20 മുതൽ 22 ന്യൂക്ലിയോടൈഡ് വരെ മാത്രം നീളം. .676 നാനോമീറ്ററാണ് ഒരു ന്യൂക്ലിയോടൈഡിന്റെ നീളം) ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ വലിയ ശേഷിയുള്ളതിനാലാണ് പല ജൈവപ്രവർത്തനങ്ങളിലും ഇവ നിർണായകമാകുന്നത്. ഇവയെ കണ്ടെത്തിയശേഷം ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗവേഷണങ്ങൾ നടന്നു. രോഗങ്ങൾ കണ്ടെത്തുന്നതിലും അവയ്ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിലും ഇവയ്ക്കു നിർണായക സഹായങ്ങൾ ചെയ്യാനാകും. മൈക്രോ ആർഎൻഎകൾ ഈ രണ്ടു ഘട്ടങ്ങൾക്കിടയിലാണ് രൂപപ്പെടുന്നത്. മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) നിർമിക്കപ്പെട്ടു കഴിയുമ്പോൾ, മൈക്രോ ആർഎൻഎകൾക്ക് ഇവയുമായി ബന്ധിപ്പിക്കപ്പെട്ടു നിൽക്കാൻ സാധിക്കും. മൈക്രോ ആർഎൻഎ ഒരു പ്രത്യേക മെസഞ്ചർ ആർഎൻഎയുമായി ബന്ധിപ്പിക്കപ്പെട്ടാൽ