സത്യത്തിന്റെ മുഖങ്ങൾ – ‘ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു
![mirror mirror](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2024/10/19/face-woman.jpg?w=1120&h=583)
Mail This Article
‘ഈ ഭൂമുഖത്തു ജനിച്ചു ജീവിച്ചു സത്യം മാത്രം പറഞ്ഞ് മൺമറഞ്ഞ ആരെങ്കിലുമുണ്ടോ?’ എന്ന പഴയ ചോദ്യമുണ്ട്. അതിന്റെ ഉത്തരം ആരും പറയാതെ നമുക്കെല്ലാമറിയാം. പക്ഷേ, സത്യം എന്ന ആദർശം ആവശ്യമില്ലെന്നു കരുതാനാവില്ല. ശുദ്ധസത്യത്തിൽനിന്ന് നാം എത്ര വ്യതിചലിച്ചു നിൽക്കുന്നുവെന്ന സ്വയംവിലയിരുത്തൽ നമ്മെ നേർവഴിയിലേക്കു നയിക്കും. സത്യത്തെ പടവാളാക്കിയ ഗാന്ധിജിയെപ്പറ്റി പണ്ടൊരു സരസൻ നേരമ്പോക്കു പറഞ്ഞു. ആത്മകഥയ്ക്ക് ‘ഞാൻ പറഞ്ഞതെല്ലാം സത്യങ്ങൾ’ എന്ന് അദ്ദേഹം പേരിട്ടില്ല. ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ’ എന്നേ പേരു കൊടുത്തുള്ളൂ. അക്കാര്യത്തിൽ അദ്ദേഹം സത്യസന്ധത പുലർത്തി! പൊതുജീവിതത്തിൽ ആ മഹാമനുഷ്യൻ അസാധാരണമായ സത്യസന്ധത പുലർത്തിയെന്നു നമുക്കറിയാം. അച്ഛനറിയാതെ അദ്ദേഹത്തിന്റെ പോക്കറ്റിൽനിന്നു രണ്ടു രൂപയെടുത്ത് മിഠായി വാങ്ങിത്തിന്നുന്ന ചെറുബാലനും, നൂറുകോടി രൂപയുടെ അഴിമതി കാട്ടുന്ന രാഷ്ട്രീയക്കാരനും ഒരുപോലെ കള്ളന്മാരാണെന്നു വാദിക്കാം. അതിൽ കഴമ്പില്ലെന്നതാണു വാസ്തവം. അങ്ങനെ രണ്ടു രൂപയെടുത്ത കുട്ടി