ഇന്ത്യയിൽ കായികരംഗത്തു മികവിന്റെ പര്യായമായിരുന്നു കേരളം. പ്രതിഭാശാലികളുടെ അക്ഷയഖനി. എല്ലാ കായിക ഇനങ്ങളിലും മുൻനിരയിൽ മലയാളികൾ നിറഞ്ഞുനിന്ന കാലം. അത്‌ലറ്റിക്സ്, നീന്തൽ, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ഹാൻഡ്ബോൾ തുടങ്ങി ഏതു കായിക ഇനം എടുത്താലും ഇന്ത്യയ്ക്കായി രാജ്യാന്തരതലത്തിൽ തിളങ്ങിയ എത്രയോ മലയാളികൾ! പക്ഷേ, ഇപ്പോൾ കഥ മാറിക്കഴിഞ്ഞു. മത്സരവേദികളിൽ ശോഭിക്കുന്ന മലയാളികളുടെ എണ്ണം കുറഞ്ഞു. കായികരംഗത്തുനിന്നു കേൾക്കുന്നതാകട്ടെ, ഒട്ടും സുഖകരമല്ലാത്ത വാർത്തകളും! ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മികവു തെളിയിച്ച കായികതാരങ്ങൾക്കായി സംസ്ഥാനത്തു പ്രതിവർഷം നീക്കിവയ്ക്കുന്നത് 50 സ്പോർട്സ് ക്വോട്ട നിയമനങ്ങൾ. ഇത്തരത്തിൽ 2015 മുതൽ 2019 വരെയുള്ള കാലയളവിലെ 250 ഒഴിവുകളിൽ ഒരെണ്ണം മാത്രമാണ് സർക്കാ‍‌ർ ഇതുവരെ നികത്തിയത്. ഫുട്ബോൾ താരം സി.കെ.വിനീതിനു സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം നൽകി. ബാക്കിയുള്ള 249 തസ്തികകളിലെ നിയമനത്തിനായി കായിക താരങ്ങൾ കാത്തിരിപ്പു തുടങ്ങിയിട്ട് 3 വർഷം! ഈ 249 പേരുടെ ജോലി യാഥാർഥ്യമായശേഷം 2020 മുതലുള്ള സ്പോർട്സ് ക്വോട്ട നിയമന പ്രക്രിയകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മറ്റുള്ളവർ

loading
English Summary:

No Jobs, No Funding: The Uncertain Future of Kerala's Sports Stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com