കേരളത്തിലെ സ്പോർട്സ് ഹോസ്റ്റൽ കുട്ടികളുടെ അലവൻസ് ഇനത്തിൽ കേരള സർക്കാർ നൽകാനുള്ളത് 13.6 കോടി രൂപ, സംസ്ഥാനത്തെ കായിക അസോസിയേഷനുകൾക്കു കുടിശിക 7 കോടി രൂപ... കായിക വകുപ്പ് സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുമ്പോൾ, കായിക വികസനത്തിനു കേന്ദ്രസർക്കാർ അനുവദിച്ച 11.91 കോടി രൂപ കാണാനില്ല! ഗ്രാമീണ മേഖലയിലെ കായിക വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) വഴിയായാണ് 2008ൽ 36.37 കോടി രൂപ കേരളത്തിനു ലഭിച്ചത്. സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലുമായി നടപ്പാക്കിയ പദ്ധതിയുടെ നോഡൽ ഏജൻസി കേരള സ്പോർട്സ് കൗ‍ൺസിലായിരുന്നു. ഈയിടെ വിവരാവകാശം ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇത്രയും വലിയ തുക കാണാതായ വിവരം പുറത്തുവന്നത്. വിവരാവകാശത്തിനു സ്പോർട്സ് കൗൺസിലിൽനിന്നു ലഭിച്ച മറുപടി ഇങ്ങനെ: ആകെ ലഭിച്ച 36.37 കോടിയിൽ 25.37 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകി. ബാക്കി വന്നതു 11 കോടി രൂപ. ചെലവഴിക്കാത്ത തുകയായി പഞ്ചായത്തുകൾ തിരിച്ചേൽപിച്ചത് 1.49 കോടി രൂപ. ആകെ 12.49 കോടി രൂപ കണക്കിൽ ബാക്കിയുണ്ടായിരിക്കെ 2014ൽ പൈക്ക പദ്ധതി നിർത്തലാക്കിയപ്പോൾ കേന്ദ്രത്തിൽ തിരിച്ചടച്ചത് 48.2 ലക്ഷം രൂപ മാത്രം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com