മൂന്നോ നാലോ മാസം കൂടുമ്പോൾ ശമ്പളം; മത്സരത്തിനു പോകാൻ അമ്മയുടെ വള പണയം വയ്ക്കേണ്ടി വന്ന താരം! പെരുകുകയാണീ സങ്കടം
Mail This Article
ഇതൊരു സങ്കടകഥയാണ്. പേരു വെളിപ്പെടുത്തരുത്, നാണക്കേടാണ് എന്ന ആമുഖത്തോടെ തൃശൂർ ജില്ലയിലെ ഒരു സ്പോർട്സ് കൗൺസിൽ കരാർ പരിശീലകൻ പറഞ്ഞത്: ‘ഭാര്യയ്ക്ക് അസുഖംകൂടി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. സാമ്പത്തികപ്രശ്നം രൂക്ഷമായതിനാൽ ഡിസ്ചാർജ് നീണ്ടു. വായ്പയ്ക്കു ബാങ്കിനെ സമീപിച്ചത് അങ്ങനെ. 50,000 രൂപയ്ക്ക് അപേക്ഷ നൽകി. പക്ഷേ, വായ്പ തരില്ലെന്നു പറഞ്ഞ ബാങ്ക് മാനേജർ അതിനു കാരണമായി പറഞ്ഞതു കേട്ടപ്പോൾ ഞാൻ ഞെട്ടി. എനിക്കു ക്രെഡിറ്റ് സ്കോർ കുറവാണത്രേ! ശരാശരി വേതനം മാത്രമുള്ള കരാർ ജോലിക്കാരനാണ്. ശമ്പളം കൃത്യമായി അക്കൗണ്ടിൽ വരുന്നതായി കാണുന്നതേയില്ല. വായ്പ തന്നാൽ തിരിച്ചടയ്ക്കുമെന്ന് എന്താണുറപ്പ്? മാനേജരോടു മറുത്തൊന്നും പറയാതെ ഞാൻ ബാങ്കിൽനിന്ന് ഇറങ്ങിപ്പോന്നു...’ കരാർ പരിശീലകരിൽ പലരും ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്നുപോയവരാണ്. ശമ്പളം മുടങ്ങുന്നതു പതിവ്. അതിനാൽ, വായ്പകളുടെ തിരിച്ചടവും മുടങ്ങും. ഇഎംഐ മുടങ്ങുമ്പോൾ ക്രെഡിറ്റ് സ്കോർ കുത്തനെ കുറയുമെന്നതിനാൽ ഇവരിലാർക്കും വാഹന വായ്പയ്ക്കുപോലും അപേക്ഷിക്കാൻ കഴിയില്ല. സ്പോർട്സ് കൗൺസിൽ കരാർ പരിശീലകരിൽ ഏറെപ്പേർക്കും ശമ്പളം മുടങ്ങിയിട്ടു മൂന്നു മാസമായി. ആകെ 143 പരിശീലകരുള്ളതിൽ എഴുപതിലേറെപ്പേർ കരാർ ജോലിക്കാരാണ്. ഇതിൽ സ്ഥിരം പരിശീലകർക്കു പലപ്പോഴും