ദിവ്യയ്ക്ക് എന്തുകൊണ്ട് മുൻകൂർ ജാമ്യം കിട്ടിയില്ല? കാരണം ഇതാണ്; അന്ന് കോടതിയിൽ സംഭവിച്ചതെന്ത്?
Mail This Article
‘‘ദിവ്യയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകളെയല്ല, അച്ഛന് അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്ന നവീൻ ബാബുവിന്റെ മക്കളെയാണ് കോടതി കാണേണ്ടത്.’’ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പുരോഗമിക്കുന്നതിനിടെ പ്രോസിക്യൂഷൻ പറഞ്ഞ മറുപടിയാണിത്. മകളുണ്ടെന്നും ദിവ്യയ്ക്ക് ജാമ്യം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടപ്പോഴായിരുന്നു അത്. നവീൻബാബു മരണപ്പെട്ട കേസിൽ ദിവ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ആത്മഹത്യ പ്രേരണക്കുറ്റമാണ്. കരുതിക്കൂട്ടിയുള്ള പകപോക്കലിലാണ് നവീൻ ഇല്ലാതായതെന്ന് കുടുംബവും ദിവ്യയുടേത് അഴിമതിക്കെതിരെ നടത്തിയ വിമർശനമായിരുന്നുവെന്ന് പ്രതിഭാഗവും വാദിച്ചപ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്. അഴിമതിക്കെതിരെ പോരാടുന്നയാളാണ് ദിവ്യയെന്ന് ആവർത്തിച്ച പ്രതിഭാഗം കണ്ടില്ലെന്ന് നടിച്ച ചില പരാതികളുമുണ്ട്. പൊലീസിന് ഇവയ്‌ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടിയും വരും. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അറസ്റ്റിന് പ്രസക്തിയേറുന്നതും ഇതുകൊണ്ടാണ്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിൽ ഒക്ടോബർ 24ന് കോടതിയിൽ നടന്നതെന്താണ്? എന്താണ് നിയമവിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് പറയുന്നത്?