‘കേരളത്തിലെ പ്രായം ചെന്നവരിൽ ഭൂരിപക്ഷം പേരും കാഴ്ചശക്തി കുറയുന്നത് അറിയുന്നില്ല; മക്കളും അതിനൊരു കാരണമാണ്’
Mail This Article
ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ളതു കേരളത്തിലാണെന്നാണു പൊതുധാരണ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ളവർക്കു കണക്കുകളുടെയൊന്നും ആവശ്യമില്ലാതെതന്നെ അതു കണ്ടറിയാൻ സാധിക്കും. കണക്കുകൾ വേണമെന്നുള്ളവർക്കു കേന്ദ്ര സർക്കാരിന്റെ ഭാഗമായ നിതി ആയോഗ് പ്രസിദ്ധീകരിച്ച നാഷനൽ മൾട്ടിഡൈമെൻഷനൽ പോവർട്ടി ഇൻഡക്‌സ് - എ പ്രോഗ്രസ് റിവ്യൂ 2023 നോക്കാം. പോഷകാഹാരലഭ്യത, വിദ്യാഭ്യാസം, ശുചിത്വസൗകര്യങ്ങൾ തുടങ്ങി 12 കാര്യങ്ങളിലൂന്നി നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയാണ് ഈ സൂചികയുടെ അടിസ്ഥാനം. ഈ അളവുകോലുകളിലത്രയും അഭിമാനകരമായ നേട്ടങ്ങളോടെയാണ് പട്ടിണിക്കണക്കിൽ കേരളം ഏറ്റവും പിന്നിലും ഏറെപ്പിന്നിലും നിൽക്കുന്നത്. സന്തോഷം. പക്ഷേ, വേറൊരുതരം ദാരിദ്ര്യം കേരളത്തിന്റെ ശാപമാണെന്ന് ഒരു നേത്രരോഗ വിദഗ്ധൻ ഈയിടെ പറഞ്ഞുകേട്ടു. അനിയന്ത്രിത പ്രമേഹം മൂലം കാലക്രമേണ കാഴ്ച നഷ്ടപ്പെടുന്നവരുടെ കാര്യം സൂചിപ്പിച്ചപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ജനസംഖ്യയുടെ 17 ശതമാനത്തിനടുത്ത് പ്രമേഹ രോഗികളുള്ള ഇന്ത്യയ്ക്കു ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്ന പേരുണ്ടല്ലോ. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നു കേരളത്തെയും വിളിക്കാം. ചെറുസംസ്ഥാനമായ