ശാസ്ത്രപഠനം മാത്രം മതിയോ, ഹ്യുമാനിറ്റീസും പഠിക്കണ്ടേ നമ്മുടെ കുട്ടികൾ? – സക്കറിയ എഴുതുന്നു...
Mail This Article
ഇനിയുള്ള കാലം നമ്മുടെ കുട്ടികൾ പഠനത്തിൽ ഊന്നൽ കൊടുക്കേണ്ടതു നിർമിതബുദ്ധി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റാശാസ്ത്രം, കംപ്യൂട്ടർ വിജ്ഞാനം എന്നിവയ്ക്കാണെന്ന് അമേരിക്കയിൽ വിജയം കൈവരിച്ച മലയാളി നിക്ഷേപകൻ പറയുമ്പോൾ നാം അതിനെ ഗൗരവത്തോടെ സ്വീകരിക്കണം. കലിഫോർണിയയിലെ ക്ലിയർ വെഞ്ചേഴ്സ് എന്ന വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനിയുടെ സഹസ്ഥാപകനും അൻപതിലേറെ സ്റ്റാർട്ടപ്പ് കമ്പനികളിലെ നിക്ഷേപകനുമായ രാജീവ് മാധവനാണിതു പറയുന്നത് (മലയാള മനോരമ, ബിസിനസ് പേജ് – ഒക്ടോബർ 17). ദിനംപ്രതി മുഖച്ഛായ മാറുന്ന ആഗോള സാങ്കേതിക ലോകവുമായുള്ള അടുത്ത പരിചയത്തിൽനിന്നാണ് അദ്ദേഹം ഉപദേശം നൽകുന്നത്. അതു നമ്മുടെ കുട്ടികളിൽ ധാരാളംപേരുടെ കാതുകളിലെത്തട്ടെ. ഭാഗ്യവശാൽ നമ്മുടെ കുട്ടികളിൽ നല്ലപങ്കും (പെൺകുട്ടികൾ ഒരുപക്ഷേ ഏറ്റവും അധികം) തങ്ങളുടെ ഭാവി ഏറ്റവും മികച്ചരീതിയിൽ കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണുതാനും. പെൺകുട്ടികളുടെ കാര്യം എടുത്തുപറഞ്ഞതിനു കാരണമുണ്ട്. കേരളത്തിലെ പെൺകുട്ടികളുടെ ജീവിതമേഖലയിൽ സാമൂഹികശാസ്ത്ര പഠനം നടത്തിയവർ കണ്ടെത്തിയ ശ്രദ്ധേയമായ ഒരു വിവരമുണ്ട്: ജോലിയോടുള്ള അവരുടെ സമീപനം ആൺകുട്ടികളുടേതിൽനിന്നു വിഭിന്നമാണ്. ആൺകുട്ടികൾ ജോലിയെപ്പറ്റി പരമ്പരാഗതമായി സിദ്ധിച്ച പുരുഷാഭിമാന ചായ്‌വുകൾ കാണിക്കുന്നു. എന്നാൽ, പെൺകുട്ടികളിൽ ഒരു വലിയ ശതമാനവും