കോടികളുടെ വാഗ്ദാനങ്ങളും പതിനായിരം തൊഴിലവസരങ്ങളും വാക്കിലൊതുങ്ങി; പണം വാരാൻ മാത്രമായി കായിക പദ്ധതികൾ!
Mail This Article
കായിക സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനാണ് രണ്ടു കോടിയിലേറെ രൂപ ചെലവിട്ട് ജനുവരിയിൽ സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു കായിക ഉച്ചകോടി സംഘടിപ്പിച്ചത്. രാജ്യത്തെ ആദ്യ രാജ്യാന്തര കായിക ഉച്ചകോടിയെന്ന വിശേഷണത്തോടെ നടത്തിയ പരിപാടികൾക്കൊടുവിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ പ്രഖ്യാപനങ്ങൾ ഇവയാണ്: ∙ 25 കായികപദ്ധതികളിലായി സംസ്ഥാനത്ത് 5025 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനായി. ഈ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള സർക്കാർ നടപടികൾ 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ∙ ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ∙ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) കായികമേഖലയുടെ പങ്ക് ഒരു ശതമാനത്തിൽനിന്ന് 5 ശതമാനമാക്കും. ഈ പ്രഖ്യാപനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് അന്വേഷിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) സാമ്പത്തിക സഹായത്തോടെ എറണാകുളം നെടുമ്പാശേരിയിൽ 40 ഏക്കറിൽ നിർമിക്കുന്ന രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് ആയിരുന്നു പ്രഖ്യാപിച്ചതിൽ ഏറ്റവും പ്രധാന പദ്ധതി. 700 കോടിയുടെ പദ്ധതി. മറ്റു ജില്ലകളിലെ സ്റ്റേഡിയം വികസന പ്രോജക്ടുകൾകൂടി ചേർത്ത് 1200 കോടിയുടെ പദ്ധതികളാണ് കെസിഎ അവതരിപ്പിച്ചത്. കേരള ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സ്വകാര്യ വ്യക്തികളുമായി ചേർന്ന് 8 ഫുട്ബോൾ സ്റ്റേഡിയങ്ങളും 4 അക്കാദമികളും സ്ഥാപിക്കാൻ 800 കോടിയുടെ പദ്ധതികളും പ്രഖ്യാപിച്ചു. കൊച്ചിയിൽതന്നെ മറ്റു രണ്ടു സ്പോർട്സ് സിറ്റികളും കായിക ഉപകരണ ഉൽപാദന ഫാക്ടറിയുമടക്കം