കോഴപ്പണം, പാർട്ടിമാറ്റം... കേരളത്തിലും ആവർത്തിക്കുന്നോ ‘ആയാ റാം ഗയാ റാം’! കൂറുമാറ്റ നിരോധന നിയമത്തിലും മാറ്റത്തിനു സമയമായോ?
Mail This Article
എംഎൽഎമാർ പാർട്ടി വിട്ടു, എംപിമാർ മറുകണ്ടം ചാടി, കുതിരക്കച്ചവടം നടത്തിയും കോഴ കൊടുത്തും നേതാക്കളെ തട്ടിയെടുത്തു... ഇതെല്ലാം സ്ഥിരം പല്ലവിയാണ് ഇന്ത്യയിൽ. ജനാധിപത്യത്തിന്റെ മനോഹാരിതയിൽ അഭിരമിക്കുമ്പോൾത്തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിനു മേൽ ഇതെല്ലാം പലപ്പോഴും ഒരു പുഴുക്കുത്തായി അഭംഗി പടർത്തുകയും ചെയ്യാറുണ്ട്. ഏതെങ്കിലും പാർട്ടിക്കൊടിക്കു കീഴിൽനിന്ന് വോട്ടു വാങ്ങി ജയിച്ച് മറ്റൊരു പാർട്ടിയിലേക്ക് എപ്പോൾ വേണമെങ്കിലും ചാടാമെന്ന സ്ഥിതിയാണിന്ന്. വന്നുവന്ന് ആരൊക്കെ ഏതൊക്കെ പാർട്ടിയിലാണെന്നു വ്യക്തമായി കണ്ടെത്താൻ പോലും പറ്റാത്ത സാഹചര്യം. ഇന്ന് ഒരു പാർട്ടിയിൽ ആണെങ്കിൽ നാളെ അതേ പാർട്ടിയിൽ ഉണ്ടാവില്ല. നേതാക്കൾക്കിടയിലെ ഒരു കലാരൂപമെന്ന പോലെ രാഷ്ട്രീയത്തിലെ കൂറുമാറ്റ പ്രവണത മാറ്റപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉയർത്തുന്ന ആദർശങ്ങളിൽ ശരിക്കും കഴമ്പുണ്ടോ എന്നു ജനത്തെക്കൊണ്ടു ചിന്തിപ്പിക്കുന്ന തരത്തിലായിരിക്കുന്നു പലരുടെയും പ്രവർത്തനം. എന്നാൽ ഈ സാഹചര്യങ്ങളിലൊക്കെ ഉയരുന്നൊരു ചോദ്യമുണ്ട്: കൂറുമാറ്റ നിരോധന നിയമം ഇവർക്കൊന്നും ബാധകമല്ലേ? വർഷങ്ങളായി ഒരു പാർട്ടിയുടെ പ്രവർത്തകനായി നിലകൊണ്ടു, പാർട്ടി ആദർശങ്ങളോടൊപ്പം നേതാക്കളെയും വാഴ്ത്തി പിന്നീട് അതേ പാർട്ടിയും ആദർശങ്ങളും നേതാക്കളും ഏറ്റവും വലിയ ശത്രുക്കളായി മാറുക. അങ്ങനെയൊരു ‘മാറ്റം’ എളുപ്പത്തിൽ സാധിക്കുമെങ്കിൽ പിന്നെ നമ്മളെങ്ങനെ ഈ നേതാക്കളെ വിശ്വസിക്കും? ഇവരുടെ രാഷ്ട്രീയ ആദർശങ്ങൾ എങ്ങനെ സത്യസന്ധമാകും? വളരെയധികം ചിന്തിക്കേണ്ടുന്ന വസ്തുതയായി മാറിയിരിക്കുകയാണിത്. കാരണം, ജനാധിപത്യ രാഷ്ട്രത്തിലെ പ്രധാനികൾ എന്നു വാഴ്ത്തപ്പെടുന്ന