ഇസ്രയേൽ വെടിനിർത്തലിനു തയാറാകുമോ? ഗാസയിൽ തടവിൽ കഴിയുന്ന ബന്ദികളുടെ മോചനം സാധ്യമാകുമോ? ഇറാനു മേൽ ഇസ്രയേൽ മിസൈലുകളുടെ തീമഴ പെയ്യിച്ചതിനു ശേഷം ഇത്തരം ചോദ്യങ്ങൾക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്ന ചോദ്യം സ്വാഭാവികം. എന്നാല്‍ ഒക്ടോബർ 26ന് പുലർച്ചെ ഇറാനു നേരെ നടത്തിയ മിസൈല്‍ ആക്രമണം വെടിനിർത്തൽ ചർച്ചകളെ ബാധിക്കില്ലെന്നാണ് ഇരുവിഭാഗവും ഒപ്പം യുഎസും ദോഹയും നൽകുന്ന സൂചനകൾ. ദോഹയിൽ ഒക്ടോബർ 27നാണ് വെടിനിർത്തൽ സംബന്ധിച്ച ചർച്ച നടക്കുന്നത്. അതിനു തൊട്ടുതലേന്നുതന്നെ ഇസ്രയേൽ ഇറാനെ ആക്രമിച്ചിരിക്കുന്നു. ഇറാൻ തിരിച്ചടിച്ചാൽ വെറുതെയിരിക്കില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇസ്രയേലിന് ‘അര്‍ഹിക്കുന്ന’ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ വാർത്താ ഏജന്‍സി വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ലോകത്തിന്റെ ശ്രദ്ധ വീണ്ടും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കു തിരിയുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഒക്ടോബർ 27ന് ചർച്ച പുനഃരാരംഭിക്കുകയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com