ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്ക്‌ തെക്കായി മൂവായിരത്തോളം കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ്‌ സമൂഹമാണ്‌ ഷാഗോസ് ദ്വീപുകൾ. സാധാരണ നിലയില്‍ രാജ്യാന്തര വാര്‍ത്തകള്‍ കൈകാര്യം ചെയുന്ന ഏജന്‍സികളോ നിരീക്ഷകരോ അധികമൊന്നും ശ്രദ്ധിക്കാത്ത ഒരു കൂട്ടം ദ്വീപുകളായിട്ടാണ്‌ ഇവയെ കണ്ടു വന്നിരുന്നത്‌. യുഎസിന്റെ തന്ത്രപ്രധാനമായ ഒരു നാവിക സേനാ താവളം ഈ ദ്വീപ് സമൂഹത്തില്‍പ്പെട്ട ഡീഗോ ഗാര്‍സ്യയില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്‌ ഷാഗോസിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഏക കാര്യം. എന്നാല്‍ ബ്രിട്ടൻ ഈ ദ്വീപുകളുടെ മേലുള്ള അധീശത്വം വെടിഞ്ഞ്‌ ഇവയെ മൊറീഷ്യസിനു തിരിച്ചേല്‍പ്പിക്കുവാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത അടുത്ത കാലത്ത്‌ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇതിന്റെ വാര്‍ത്താപ്രാധാന്യത്തിന്റെ ഒരു കാരണം ഇതിനു വേണ്ടി അണിയറയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത്‌ ഇന്ത്യ ആണെന്നുള്ള വസ്തുതയാണ്‌. പതിനേഴാം നൂറ്റാണ്ടില്‍ ഫ്രഞ്ച്‌ അധീശത്തില്‍ വന്ന മൊറീഷ്യസ് ദ്വീപുകള്‍ 1814ലെ പാരീസ്‌ ഉടമ്പടി പ്രകാരം ബ്രിട്ടന്‌ കൈമാറിയപ്പോള്‍ ഇവയുടെ ഭാഗമായ ഷാഗോസും ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ കീഴിലായി. ഇവിടെ കരിമ്പിന്റെ തോട്ടങ്ങള്‍ വളര്‍ത്തി ഈ ദ്വീപുകളെ പഞ്ചസാര ഉല്‍പാദനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ബ്രിട്ടൻ വികസിപ്പിച്ചെടുത്തു. ഈ തോട്ടങ്ങളില്‍ ജോലിയെടുക്കുവാനായി ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും തൊഴിലാളികളെ അവര്‍ ഇവിടേക്ക്‌ കൊണ്ടുവന്നു. ഇത്‌ കൊണ്ട്‌ ഈ ദ്വീപുകളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരാണ്‌; ഇത് മാത്രമല്ല ഭൂരിപക്ഷം ജനങ്ങളും ഹിന്ദു മതസ്ഥരാണ്‌

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com