ഹരിയാനയെ കണ്ടുപഠിക്കണം, കേരളത്തില്‍ കടലാസുപദ്ധതികൾ: പി.ടി.ഉഷ; ‘ക്രിക്കറ്റ് മാത്രം വളർന്നാൽ മതിയോ!’
Mail This Article
കളിസ്ഥലങ്ങളുടെ പരിപാലനവും പരിശീലനവുമടക്കം കായികമേഖലയോടുള്ള നമ്മുടെ മൊത്തം സമീപനം മാറണം. അടിസ്ഥാനസൗകര്യങ്ങളിൽ കേരളത്തിനു പരിമിതിയുണ്ടെന്നു പറയാനാകില്ല. പക്ഷേ, അതു പരിപാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ട്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം എന്നിങ്ങനെ സർക്കാർ പണം ചെലവഴിച്ചു നിർമിച്ച മികച്ച സ്റ്റേഡിയങ്ങൾ പല സ്ഥാപനങ്ങളുടെ കൈവശമാണ്. സാധാരണക്കാരായ കായിക താരങ്ങൾക്ക് ഇവിടെ പരിശീലനത്തിന് അനുമതിയുമില്ല. സർക്കാർ കളിക്കളങ്ങൾ എല്ലാവർക്കും ഉപയോഗപ്രദമാക്കണം. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനും സർക്കാർ തുക വകയിരുത്തണം. അതില്ലാത്തതാണ് പല കളിസ്ഥലങ്ങളും നശിക്കാൻ കാരണം. കായികരംഗത്തെ കുതിപ്പിൽ രാജ്യത്തിനാകെ മാതൃകയാണ് ഹരിയാന. സർക്കാർ മാറുന്നതനുസരിച്ച് അവിടത്തെ കായികപദ്ധതികൾക്കു മാറ്റമുണ്ടാകാറില്ല. കേരളത്തിലാകട്ടെ, കടലാസു പദ്ധതികളാണേറെയും