‘സർവേക്കാർ’ പറയുന്നു: കമലയെ ഒരു വിഭാഗം കൈവിടുന്നത് ശുഭസൂചനയല്ല; ഒരു സംസ്ഥാനം കൂടി സ്വന്തമായാൽ ട്രംപ് പ്രസിഡന്റ്
Mail This Article
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയതയ്ക്ക് ഒരു കാലത്തും കുറവുണ്ടായിട്ടില്ല. ഇത്തവണയും അങ്ങനെതന്നെ. പ്രായമേറിയവരും വെള്ളക്കാരുമായ രണ്ട് അമേരിക്കക്കാർ തമ്മിലുള്ള തണുപ്പൻ മത്സരമായി തുടങ്ങിയ തിരഞ്ഞെടുപ്പ് രാജ്യചരിത്രത്തിലെ ഏറ്റവും നാടകീയത നിറഞ്ഞ മത്സരങ്ങളിലൊന്നായി മാറി. തികച്ചും വേറിട്ട വ്യക്തിത്വവും സ്വഭാവവുമുള്ള രണ്ടു സ്ഥാനാർഥികൾ. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യചിത്രം 2020ലെ തിരഞ്ഞെടുപ്പിന്റെ തനിപ്പകർപ്പായിരുന്നു. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരരംഗത്ത്. ആക്രമണോത്സുകനായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനോടു താരതമ്യം ചെയ്യുമ്പോൾ അത്ര ആവേശകരമെന്നൊന്നും പറയാനാകാത്ത പ്രചാരണവുമായി നിരാശപ്പെടുത്തിയ ബൈഡനു മത്സരത്തിൽനിന്നു പിന്മാറേണ്ടി വന്നു. തൊട്ടുപിന്നാലെ അദ്ദേഹം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സ്ഥാനാർഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചു. അതിൽപ്പിന്നെ ഈ തിരഞ്ഞെടുപ്പ് കടുത്ത മത്സരമായി തുടരുകയാണ്. കമല ഹാരിസിലൂടെ തെക്കേഷ്യൻ വേരുകളുള്ള കറുത്തവർഗക്കാരിയായ വനിതയെയാണ് ഡെമോക്രാറ്റിക് പാർട്ടി ഉയർത്തിക്കാട്ടുന്നത്. ഈ പ്രചാരണകാലത്ത് ഡെമോക്രാറ്റിക് പാർട്ടിയിലുണ്ടായ ഏറ്റവും നാടകീയമായ സംഭവവികാസം കമലയുടെ വരവായിരുന്നെങ്കിൽ, ജൂലൈ 13നു പെൻസിൽവേനിയയിൽ ട്രംപിനു