വെടിക്കെട്ട് സുന്ദരമായ കലയാണ്. അതിന്റെ ഭംഗി സുരക്ഷിതമായിനിന്ന് ആസ്വദിക്കാൻ കഴിയുകയെന്നത് അതിലേറെ പ്രാധാന്യമുള്ള കാര്യവും. 2016 ൽ കൊല്ലം പുറ്റിങ്ങലിൽ വെടിക്കെട്ട് അപകടത്തിൽ 110 പേർ മരിക്കുകയും 656 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടും നമ്മൾ പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞദിവസം കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടം അതാണു വ്യക്തമാക്കുന്നത്. വെടിക്കെട്ട് നിർത്തണമെന്നൊന്നും ആരും പറയുന്നില്ല. ആഘോഷത്തെയും വെടിക്കെട്ടിനെയും വൈകാരികമായല്ല കാണേണ്ടത്. സുരക്ഷ തന്നെയാണു പ്രധാനം. അപകടങ്ങളിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടു വെടിക്കെട്ട് കാലാനുസൃതമായി പരിഷ്കരിക്കാൻ നമുക്കു കഴിയണം. തൃശൂർ പൂരം വെടിക്കെട്ടിൽ കഴിഞ്ഞ 16 വർഷമായി അപകടങ്ങളുണ്ടായിട്ടില്ല. സുരക്ഷാമാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതുകൊണ്ടാണത്. നീലേശ്വരം അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. എന്നാൽ, 40 ശതമാനത്തിലേറെ പൊള്ളലേറ്റവരുടെ മുന്നോട്ടുള്ള ജീവിതം എത്ര ദുഷ്കരമാണെന്ന്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com