പാലം കത്തിക്കല്ലേ! - ‘ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു
Mail This Article
‘പാലം കത്തിക്കുക’ എന്നത് ഇംഗ്ലിഷിലെ പ്രശസ്തശൈലിയാണ് – Burn one's bridges. പല ശൈലികൾക്കുമെന്നപോലെ ഇതിന്റെ പിന്നിലുമുണ്ട് കഥ. പ്രാചീന റോമിലാണ് ഈ ശൈലിയുടെ തുടക്കം. റോമൻ പട്ടാളം പാലംകടന്ന് ശത്രുരാജ്യത്ത് എത്തിയാലുടൻ, കടന്നുവന്ന പാലം കത്തിച്ചുകളയാൻ നിർദേശം നൽകുമായിരുന്നു. തിരിച്ചുപോകാൻ മാർഗ്ഗമില്ലാത്ത സൈന്യത്തിനു ശത്രുവിനെ നേരിട്ടുതോൽപ്പിക്കുകയല്ലാതെ പിൻവാങ്ങാൻ അവസരം കിട്ടാതെയാക്കുകയാണു ലക്ഷ്യം. ശത്രുവിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ സ്വന്തം കഥ അതോടെ കഴിയുകയും ചെയ്യും. ഈ ശൈലി ക്രമേണ വിശാലമായ അർഥം കൈവരിച്ചു. മടങ്ങിപ്പോകാൻ കഴിയാത്ത വിധം ബന്ധങ്ങൾ തകർക്കുന്നതിനെവരെ ഇതു സൂചിപ്പിക്കുമെന്നായി. ഈ രീതി പലപ്പോഴും നമ്മെ പശ്ചാത്താപത്തിലേക്കു നയിച്ചെന്നുവരും. സ്വകാര്യസ്ഥാപനങ്ങളിലെ ജോലി മാറിപ്പോകുക ഇന്ന് സർവസാധാരണമാണ്. പോകുന്ന പോക്കിന് മോശമായ നാലു വാക്കുകൂടി പറഞ്ഞിട്ടു പോകുന്നവരുണ്ട്. അതിന്റെ ആവശ്യമുണ്ടോ? മെച്ചമായ കരിയർസാധ്യത സ്വീകരിക്കാൻ