ബ്യൂറോക്രാറ്റുകളും എഴുത്തുകാരും നയതന്ത്രവിദഗ്ധരും ബുദ്ധിജീവികളും പ്രഭാഷകരുമൊക്കെ വിരമിച്ചശേഷം സജീവരാഷ്ട്രീയത്തിലേക്കു കടക്കുന്നതും വളരെപ്പെട്ടെന്ന് അധികാരത്തിന്റെ ഭാഗമാകുന്നതും ഇന്ത്യയിലെ പതിവുകാഴ്ചയാണ്. ഇവരിൽ പലരും സ്വയം താരതമ്യം ചെയ്യുന്നത് എഴുത്തുകാരനും ദാർശനികനുമായിരുന്ന ജവാഹർലാൽ നെഹ്റുവുമായിട്ടാണ് എന്നതു രസകരമാണ്. എന്നാൽ, 1919ൽ സജീവരാഷ്ട്രീയത്തിലേക്കു കടന്നുവന്ന നെഹ്റു പത്തു വർഷത്തിനകം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയത് അദ്ദേഹം ബുദ്ധിജീവിയായതുകൊണ്ടാണെന്ന വാദം സത്യവിരുദ്ധമാണ്. കിഴക്കൻ യുപിയിലെ കർഷകരെയും തൊഴിലാളികളെയും വിദ്യാർഥി-യുവജനങ്ങളെയും സംഘടിപ്പിക്കാനും ഗാന്ധിയൻ സന്നദ്ധപ്രവർത്തനങ്ങളുടെ ഗ്രാമീണതലപ്രചാരണം ഏറ്റെടുക്കാനും മാത്രമല്ല, സാമ്രാജ്യത്വവിരുദ്ധലീഗിന്റെ രാജ്യാന്തര നേതൃത്വത്തെ നയിക്കാനും ചുരുങ്ങിയ കാലയളവു കൊണ്ടുതന്നെ അദ്ദേഹം പ്രാപ്തനായിരുന്നു. ഇന്ത്യയിലെ വിദൂരഗ്രാമങ്ങൾ മുതൽ യൂറോപ്പുവരെ പരന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. അതിലെ അവിസ്മരണീയമായ ഒരേടാണ് അദ്ദേഹം അലഹാബാദ് മുനിസിപ്പാലിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ച കാലയളവ്. പക്ഷേ, നെഹ്റുവിന്റെ ഭരണനിർവഹണപാടവവും നീതിബോധവും കൃത്യമായി അടയാളപ്പെടുത്തപ്പെട്ട ആ കാലത്തെക്കുറിച്ചു പലർക്കും അറിയില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com