നാടിനാകെ നാണക്കേടാണ് പാലക്കാട്ട് അർധരാത്രി പൊലീസ് നടത്തിയ ഇടപെടൽ. ‘അസാധാരണ സമയത്ത്’ എന്തിന് പൊലീസ് ഒരു സാധാരണ പരിശോധന നടത്തി? ചില കക്ഷികൾക്കു മാത്രം എങ്ങനെ ഈ ‘രഹസ്യവിവരം’ ചോർന്നുകിട്ടി? പാലക്കാട്ടെ കാര്യങ്ങൾ നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഒരാളെ ചുമതലപ്പെടുത്തിയിരുന്ന കാര്യവും പൊലീസ് മറന്നോ?
ആഭ്യന്തര വകുപ്പ് മുൻ അഡിഷനൽ ചീഫ് സെക്രട്ടറി സാജൻ പീറ്റർ എഴുതുന്നു.
Mail This Article
×
സ്ത്രീകളുടെ മാന്യത ഉറപ്പാക്കാൻ നിയമനിർമാണം നടത്തിയ ആദ്യസംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്ത് ആരുടെ വാക്കുകേട്ടായാലും, എന്തിന്റെ പേരിലായാലും സ്ത്രീകൾ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറുന്നതുപോലെ ഒരു ഇടപെടൽ പൊലീസ് നടത്തുന്നത് അപഹാസ്യമാണ്. പാലക്കാട്ട് കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന മുറിയിലേക്കു പൊലീസ് അതിക്രമിച്ചു കയറിയ സംഭവം സംബന്ധിച്ച് ഇപ്പോഴും കാര്യങ്ങൾക്കു വ്യക്തതയില്ലെങ്കിലും, നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നതിൽ സംശയമില്ല.
തിരഞ്ഞെടുപ്പുകാലത്ത് ആ മണ്ഡലത്തിലെയും ജില്ലയിലെയും എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണം തിരഞ്ഞെടുപ്പു കമ്മിഷനിൽ നിക്ഷിപ്തമാണ്. കമ്മിഷന്റെ അറിവോടെയാണോ ഈ റെയ്ഡെന്ന് ഇനിയും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്നു പൊലീസിന് അധികാരപ്പെട്ട സ്ഥാനങ്ങളിൽനിന്നു രഹസ്യവിവരം ലഭിച്ചെന്നുതന്നെ ഇരിക്കട്ടെ. അവർ അടിയന്തരമായി ചെയ്യേണ്ടതെന്താണ്? ആ പ്രദേശം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.