പീഡിപ്പിക്കപ്പെട്ടാലും പറയും ‘ഒന്ന് അഡ്ജസറ്റ് ചെയ്യൂ’; സ്വന്തം മാതാപിതാക്കൾക്കും ഭാരം! നവവധുക്കൾക്കായി മരണമണി മുഴങ്ങുമ്പോള്‍...
Mail This Article
വീണ്ടും ഒരു നവവധുകൂടി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തിരിക്കുന്നു, അഥവാ, ദുരൂഹമായി മരണമടഞ്ഞിരിക്കുന്നു. കോയമ്പത്തൂരിൽ താമസക്കാരായ മലയാളിദമ്പതികളുടെ മകളാണ് ശുചീന്ദ്രത്തെ ഭർതൃഗൃഹത്തിൽ മരിച്ചത്. മകളുടെ പരാതിപ്പെടലുകൾക്കൊടുവിൽ അന്വേഷിക്കാനായി പുറപ്പെട്ട മാതാപിതാക്കൾ എത്തുംമുൻപേ മരണം സംഭവിച്ചിരുന്നു. വിവാഹം നടന്നത് 2024 ഏപ്രിലിൽ. ഇത്തരത്തിൽ മരണമടയുന്ന മലയാളിനവവധുക്കളുടെ എണ്ണം 20–21 നൂറ്റാണ്ടുകളിൽ പതിനായിരങ്ങളിലേക്കു കടന്നിട്ടുണ്ടാകണം; ഇന്ത്യയൊട്ടാകെ അതു ലക്ഷങ്ങളിലേക്കും. ഭർതൃഗൃഹങ്ങളിൽ ആത്മഹത്യ ചെയ്യുകയോ സംശയാസ്പദമായ മരണത്തിനിരയാകുകയോ ചെയ്യുന്ന നവവധുക്കളുടെ കണക്ക് ആരും ശേഖരിച്ചിട്ടുള്ളതായി അറിവില്ല. തെരുവുനായ കടിച്ച് ഒരാൾ ആശുപത്രിയിലെത്തുമ്പോൾ ഉണ്ടാകുന്ന മാധ്യമ–സാമൂഹിക ഭൂമികുലുക്കം നമ്മുടെ പെൺമക്കളുടെ ഭർതൃഗൃഹത്തിലെ അപമൃത്യു പരമ്പരയെ സംബന്ധിച്ചു സൃഷ്ടിക്കപ്പെടുന്നില്ല. നവവധുവിന്റെ ദുർമരണത്തെക്കാൾ തെരുവുനായയുടെ കടിക്കു ലഭിക്കുന്ന മാധ്യമ–സാമൂഹിക ശ്രദ്ധയെപ്പറ്റി അദ്ഭുതപ്പെടാനില്ല. കാരണം, തെരുവുനായയെപ്പറ്റി കോളിളക്കമുണ്ടാക്കാൻ