പിങ്ക് ടിക്കറ്റ് കീറുന്നതെന്തിന്? - വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
സ്ത്രീകളാൽ നയിക്കപ്പെടുന്നതാവണം ഇന്ത്യയുടെ വികസനമെന്നും സ്ത്രീകൾക്കു പുതിയ അവസരങ്ങൾ ലഭിച്ചാലേ ഏതു രാജ്യത്തിനും പുരോഗതിയുണ്ടാവൂ എന്നും ബോധ്യമുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. എന്നാൽ, അതുമായി ഒത്തുപോകുന്നതല്ല സ്ത്രീകൾക്കു സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതിനോട് അദ്ദേഹത്തിനുള്ള എതിർപ്പ്. കർണാടകയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാപദ്ധതി പുനഃപരിശോധിച്ചേക്കുമെന്നു സർക്കാരിലോ പാർട്ടിയിലോ ആലോചിക്കാതെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സൂചിപ്പിച്ചതിനെ മോദി പ്രയോജനപ്പെടുത്തി. നടപ്പാക്കാൻ സാധിക്കുന്നതേ വാഗ്ദാനം ചെയ്യാവൂ എന്നും കോൺഗ്രസിന്റെ വഞ്ചനയുടെ സംസ്കാരമാണ് പ്രകടമാകുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഘാഡിയും സ്ത്രീകൾക്കു സൗജന്യയാത്ര വാഗ്ദാനം ചെയ്തിരിക്കെയാണ് മോദിയുടെ വിമർശനം. സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനോടുള്ള തിരഞ്ഞെടുപ്പുകാല എതിർപ്പായി അതിനെ കാണുക വയ്യ. കാരണം, ആ മേഖലയിൽ ബിജെപി ആർക്കും പിന്നിലല്ല. കർണാടകയ്ക്കു പുറമേ, പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ഡൽഹി, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും സ്ത്രീകൾക്കു യാത്രാ സൗജന്യമുണ്ട്. അങ്ങനെയൊരു സൗജന്യം നൽകുന്നതു മെട്രോ പദ്ധതികളെ നഷ്ടത്തിലാക്കുമെന്നു മോദിക്ക്