കാല്‍പന്ത്‌ കളിയിലെ പ്രാവീണ്യം വഴി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച രാജ്യമാണ്‌ ബ്രസീല്‍. പെലെയുടെയും സീക്കോയുടെയും റൊണാൾഡോയുടെയും ആരാധകരില്ലാത്ത ഒരു രാജ്യവും ഇന്ന്‌ ലോകത്തുണ്ടാകില്ല. തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്നതിനു പുറമെ ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ വിസ്തീര്‍ണമുള്ള രാജ്യവുമാണ്‌ (ബ്രസീല്‍. ലോകത്തില്‍ വച്ച്‌ ഏറ്റവും കൂടുതല്‍ ജലം പ്രവഹിക്കുന്ന ആമസോണ്‍ നദി ഏതാണ്ട്‌ മുഴുവനായും ബ്രസീലില്‍ കൂടിയാണ്‌ ഒഴുകുന്നത്‌. ഇതിന്റെ ഇരു ഭാഗങ്ങളിലും ഘോരവനങ്ങളും നിര്‍ണയിക്കുവാന്‍ പോലും സാധിക്കാത്തത്ര സസ്യജാലങ്ങളും നിറഞ്ഞു നില്‍ക്കുന്നു. 1825 വരെ പോർച്ചുഗലിന്റെ അധീശത്തിലായിരുന്നത്‌ കൊണ്ടാകാം പോര്‍ച്ചുഗീസ്‌ ആണ്‌ ബ്രസീലിന്റെ രാഷ്ട്രഭാഷ; ഇവരുടെ തലസ്ഥാനം ബ്രസീലിയയും. 2014 മുതല്‍ നിലവില്‍ വന്ന ‘ബ്രിക്സ്‌’ എന്ന ഓദ്യോഗിക കൂട്ടായ്മയില്‍ ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ബ്രസീലും ഒരു സ്ഥാപക രാജ്യമാണ്‌. സാധാരണ അന്താരാഷ്ട്ര രംഗത്ത്‌ ഉടലെടുക്കുന്ന വിവാദങ്ങളില്‍ ബ്രസീല്‍ ഭാഗമാകാറില്ല. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഈ രാജ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ബ്രസീല്‍ ചൈനയുടെ ‘ബെല്‍റ്റ്‌ ആന്‍ഡ്‌ റോഡ്‌ ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗം ആകുമോ എന്നതായിരുന്നു വാര്‍ത്തയ്ക്ക്‌ കാരണമായ വിഷയം. ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവര്‍ ബിആർഐയുടെ ഭാഗമാകുവാന്‍ നിശ്ചയിച്ചു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ദേശീയ ദിനപത്രങ്ങളും മാധ്യമങ്ങളും ബ്രസീൽ ബിആർഐയുടെ ഭാഗമാകേണ്ട എന്ന്‌ തീരുമാനിച്ചു എന്നറിയിച്ചു കൊണ്ടുള്ള വാർത്തകള്‍ പുറത്തുവിട്ടു. പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു നിലപാടുമാറ്റം വളരെ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ. അത്‌ കൊണ്ട്‌ തന്നെ ഇതിനെ കുറിച്ച്‌ കൂടുതല്‍ ഗഹനമായ പഠനം ആവശ്യമാണ്‌.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com