ഗോത്രാഭിമാന നക്ഷത്രം – ബിർസ മുണ്ടയെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
Mail This Article
സ്വന്തം പ്രതിഭയാൽ രാജ്യത്തിന്റെ ആത്മാവിനെ പ്രകാശിപ്പിച്ച വീരസന്തതികൾക്ക് എല്ലാ കാലഘട്ടങ്ങളിലും ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. അവരിൽ ചിലർ ആകാശത്തു തെളിഞ്ഞുകാണുന്ന സപ്തർഷി മണ്ഡലത്തിലെ നക്ഷത്രരാശികൾപോലെ ഇന്നും നമുക്കു വഴികാട്ടുന്നു. ആ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ താരങ്ങളിലൊന്നാണ് ഭഗവാൻ ബിർസ മുണ്ട. ആധുനിക ഇന്ത്യാചരിത്രത്തിലെ ഇതിഹാസമായ ബിർസ മുണ്ടയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ ആഘോഷങ്ങൾക്കു രാജ്യം ഇന്നു തുടക്കം കുറിക്കുമ്പോൾ, അദ്ദേഹത്തിന്റെ ധന്യസ്മൃതികളെ ഞാൻ നന്ദിപൂർവം വണങ്ങുന്നു. കുട്ടിക്കാലത്ത്, ബിർസ മുണ്ടയുടെ വീരകഥകൾ കേട്ടുകേട്ട് ഞാനും കൂട്ടുകാരും ഞങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്നത് ഓർക്കുന്നു. ഇന്നു ജാർഖണ്ഡിന്റെ ഭാഗമായ ഉളിഹാതു എന്ന ഗ്രാമത്തിൽ ജനിച്ച്, 25 വയസ്സു വരെ മാത്രം ജീവിച്ചൊരാളാണ് വിദേശാധിപത്യത്തിന്റെ ചൂഷണങ്ങൾക്കെതിരായ ജനകീയ പോരാട്ടത്തിന്റെ ധീരനായകനായി മാറിയത്. ബ്രിട്ടിഷ് ഭരണാധികാരികളും തദ്ദേശീയ ജന്മിമാരും ഭൂമി തട്ടിയെടുത്തും അതിക്രമങ്ങൾക്കിരയാക്കിയും ആദിവാസി ജനതയെ ചൂഷണം ചെയ്തപ്പോൾ, ആ അനീതികളെ ചെറുത്തുനിൽക്കാനും അവകാശ സംരക്ഷണത്തിനു വേണ്ടി പടപൊരുതാനും ജനങ്ങളെ നയിച്ചതു ധർത്തി ആബാ (ഭൂമിയുടെ പിതാവ്) എന്നു വിളിക്കപ്പെട്ട ബിർസ മുണ്ടയായിരുന്നു.1890കളുടെ അവസാനം, ബ്രിട്ടിഷുകാരുടെ അടിച്ചമർത്തലുകൾക്കെതിരെ ഉൽഗുലൻ എന്നറിയപ്പെട്ട മുണ്ട കലാപം