രാഹുൽ മാങ്കൂട്ടത്തിലിന് എന്തിനാണ് ഷാഫി പറമ്പിലിന്റെ ഹെയർ സ്‌റ്റൈൽ? ഈ കുസൃതിച്ചോദ്യം പങ്കുവച്ചയാൾതന്നെ ഉത്തരവും പറഞ്ഞു: ഷാഫിക്കു കിട്ടുന്ന വോട്ട് അതിന്റെ പേരിൽ പോലും രാഹുൽ മാങ്കൂട്ടത്തിന് കിട്ടാതെ പോകരുത്. ഷാഫിയുമായി സെൽഫിയെടുക്കാൻ മത്സരിക്കുന്ന യുവജനതയെ നിരാശപ്പെടുത്തരുതല്ലോ. പാലക്കാട്ട് മത്സരിക്കുന്നത് ഷാഫിയല്ല, എന്നാൽ ഷാഫിയുടെ നോമിനിയാണ്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനും വ്യക്തമാക്കി. സിപിഎമ്മിന്റെ കണ്ണിലെ കരട് ആരാണെന്ന കാര്യത്തിൽ മത്സരിക്കുന്നവരാണ് ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട്ട് ഇവരെ വളഞ്ഞുപിടിക്കാൻ സിപിഎം ആദ്യ റൗണ്ടു മുതൽ ശ്രമം തുടങ്ങിയതിന്റെ പിന്നിലെ രാഷ്ട്രീയം അതിനാൽ വ്യക്തമാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പേരുകേട്ട സംസ്ഥാനത്ത് ബിജെപിയുടെ ‘തൊട്ടുകൂടായ്മ ഇല്ലാതായ’ ഘട്ടമെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്ന കാലത്താണ് അവർക്ക് സ്വാധീനമുള്ള ഇടത്ത് മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ നടക്കാനിരിക്കുന്ന ‘ഡീൽ ഓർ നോ ഡീൽ’ തർക്കത്തിനുള്ള തെളിവു സമാഹരണം കൂടി

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com