36+39+ 62+ 70+ 35+46= ? മഹാരാഷ്ട്രയെ കുരുക്കുന്ന കണക്ക്; ആരു ജയിച്ചാലും പോര് ഉറപ്പ്; ഷിൻഡെയെ മറന്ന് രാജിനും ബിജെപി പിന്തുണ!
Mail This Article
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അവസരം നോക്കി കളംമാറുന്നവരിൽ ചിലർ വാഴും, ചിലർ വീഴും. അത്തരം കാഴ്ചകൾ ഒരുപാട് കണ്ട മണ്ണാണ് മഹാരാഷ്ട്രയിലേത്. 2019ലെ തിരഞ്ഞെടുപ്പിൽ ഒന്നായി നിന്നു മത്സരിച്ച ശിവസേനയും ബിജെപിയും ഭൂരിപക്ഷം നേടി. മുഖ്യമന്ത്രിക്കസേരയുടെ പേരിലെ തർക്കം ശിവസേനയെ എത്തിച്ചത് ബദ്ധവൈരികളായിരുന്ന കോൺഗ്രസിനും എൻസിപിക്കുമൊപ്പം. പിന്നാലെ ശിവസേനയെയും എൻസിപിഎയും പിളർത്തി ബിജെപി അധികാരം തിരികെപ്പിടിച്ചു. എങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും (എൻസിപി– ശരദ്ചന്ദ്ര പവാർ) ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും (ശിവസേന യുബിടി) ഉൾപ്പെടുന്ന മഹാവികാസ് അഘാഡിക്കൊപ്പം നിന്നു. തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തി ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്ന മഹായുതി സഖ്യവും അധികാരം തിരിച്ചുപിടിക്കാൻ മഹാവികാസ് അഘാഡിയും (എംവിഎ) പോരിനിറങ്ങുമ്പോൾ ഒരു കണക്കുകൂട്ടലിനും പിടിതരുന്നതല്ല ഈ നിയമസഭാ തിരഞ്ഞെടുപ്പ് .