കാലിനു വെടിയേറ്റ യുവതിയെ പീഡിപ്പിച്ച് ചുട്ടുകൊന്നു, പിഞ്ചുകുഞ്ഞിനെയും വെറുതെ വിട്ടില്ല; മണിപ്പുരിൽ എന്താണ് സംഭവിക്കുന്നത്?
Mail This Article
മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൊലപാതകത്തിനു പകരംവീട്ടാൻ സായുധഗ്രൂപ്പുകൾ നീക്കം തുടങ്ങിയതോടെ മണിപ്പുർ വീണ്ടും കലാപഭീതിയിൽ. ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ ഏഴ് എംഎൽഎമാരുള്ള നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി) പിൻവലിക്കുകയും കൂടുതൽ ഭരണപക്ഷ, പ്രതിപക്ഷ എംഎൽഎമാർ രാജിഭീഷണി ഉയർത്തുകയും ചെയ്തതോടെ ഭരണവും പ്രതിസന്ധിയിലേക്കു നീങ്ങുന്നു. എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ മൂന്നു കുട്ടികളെയും മൂന്നു സ്ത്രീകളെയും ദുരിതാശ്വാസ ക്യാംപിൽനിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവമുണ്ടായതിനെത്തുടർന്നാണ് മണിപ്പുരിൽ വീണ്ടും സ്ഥിതിഗതികൾ കൈവിട്ട നിലയിലേക്കെത്തിയത്. ഒന്നരവർഷത്തിനുശേഷം ആദ്യമായി സുരക്ഷാസേനയോടു കലാപം അടിച്ചമർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇംഫാൽ താഴ്‌വരയും കുക്കി കുന്നുകളും സംഗമിക്കുന്ന ‘ബഫർസോണിൽ’ ഇന്നലെയും വ്യാപക വെടിവയ്പു നടന്നു. കലാപത്തിൽ മെയ്തെയ് വിഭാഗത്തിന് അനുകൂലമായ നിലപാടെടുത്ത മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഇംഫാൽ താഴ്‌വരയിലെ ഒരു വിഭാഗം രംഗത്തിറങ്ങിയതു സർക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. ഒന്നരവർഷം പിന്നിട്ടിട്ടും