ഭരണപക്ഷവും പ്രധാന പ്രതിപക്ഷവും ഒരുമിച്ച് അധികാരം പങ്കിട്ട അപൂർവ സ്ഥിതിവിശേഷമായിരുന്നു ഇത്തവണ ഇന്തൊനീഷ്യയിൽ. എങ്ങനെയാണ് അത് സംഭവിച്ചത്?
ഒരിക്കൽ ജനത്തെയും പട്ടാളത്തെയും പേടിച്ച് ഒളിവിൽ പോയ പ്രബോവൊ സുബിയാന്തോ പ്രസിഡന്റായി തിരികെയെത്തുമ്പോൾ ഇന്തൊനീഷ്യയുടെ ഭാവി ഭദ്രമാണോ? രാജ്യത്തെ പ്രകൃതി വിഭവങ്ങളിൽ കണ്ണുവച്ചുള്ള ചൈനീസ് നീക്കത്തെ എന്തുകൊണ്ടാണ് പ്രബോവോ എതിർക്കാത്തത്?
ഒരുകാലത്ത് ഏറെ സൗഹൃദത്തോടെ നിലനിന്നിരുന്ന ഇന്തൊനീഷ്യ–ഇന്ത്യ ബന്ധത്തിൽ എന്താണ് സംഭവിച്ചത്? വിശദമാക്കുകയാണ് ഡോ.കെ.എൻ.രാഘവൻ ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ
Mail This Article
×
2024നെ തിരഞ്ഞെടുപ്പുകളുടെ വർഷം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വർഷം വലിയ ബഹളമോ ആരവമോ കൂടാതെ അധികം ആരും ശ്രദ്ധിക്കാതെ നടന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു ഇന്തൊനീഷ്യയിലേത്. പ്രതീക്ഷിച്ച രീതിയില്‍ ഫലങ്ങള്‍ പുറത്തു വന്നതുകൊണ്ടാവാം അമ്പരപ്പോ ആശ്ചര്യമോ ഒന്നുമുണ്ടായില്ല. അധികാര കൈമാറ്റം ഉണ്ടായെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളൊന്നും ജക്കാര്‍ത്തയില്‍ ഉടലെടുത്തില്ല. ഇതൊക്കെക്കൊണ്ടാകാം ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചും പുതിയ ഭരണാധികാരിയെപ്പറ്റിയും വലിയ ചര്‍ച്ചകൾ ഇന്ത്യയിലും ഉണ്ടാവാതിരുന്നത്.
പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായില്ലെങ്കിലും ധാരാളം അസ്വാഭാവികതകള്‍ നിറഞ്ഞതായിരുന്നു ഇന്തൊനീഷ്യയിലെ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത പ്രബോവോ സുബിയാന്തോ ഇതിനു മുന്‍പ് നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.