പാതിവഴിയെത്തിയ ബുൾഡോസർ വിധി – വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
ഉത്തരേന്ത്യയിലെ പല മുഖ്യമന്ത്രിമാരെയും നിരായുധരാക്കുന്നതാണ് ബുൾഡോസർ പ്രയോഗത്തിനെതിരെ സുപ്രീം കോടതി നൽകിയ വിധി. കാരണം, അവരിൽ പലർക്കും തങ്ങളുടെ ഭരണായുധങ്ങളിൽ പ്രധാനമായിരുന്നു ബുൾഡോസർ. തങ്ങളുടേതായ രീതിയിൽ നീതി നടപ്പാക്കാൻ അതവരെ സഹായിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിൽ 2022 ഓഗസ്റ്റ് 14നു ബുൾഡോസറുമായി ഇന്ത്യാദിന പരേഡ് നടത്തിയവർ രാജ്യത്തെ പുതിയകാല ഭരണവാഹനത്തിന് അധികതോതിൽ രാജ്യാന്തര പ്രശസ്തിയും നൽകി. അമേരിക്കയിലെ ആ ബുൾഡോസറിൽ പോസ്റ്ററായി പ്രത്യക്ഷപ്പെട്ട യുപി മുഖ്യമന്ത്രി ആദിത്യനാഥ് ‘ബുൾഡോസർ ബാബ’യെന്നും മധ്യപ്രദേശ് ഭരിച്ച ശിവരാജ് സിങ് ചൗഹാൻ ‘ബുൾഡോസർ മാമാ’യെന്നും വിശേഷിപ്പിക്കപ്പെട്ടു. താനെന്തിനു പിന്നിൽ നിൽക്കണമെന്നു തോന്നലുണ്ടായ രാജസ്ഥാനിലെ അശോക് ഗെലോട്ടും ബുൾഡോസറുമായി ഇറങ്ങിയെങ്കിലും വിശേഷണനാമം ലഭിച്ചില്ല; അതേ സങ്കടം മധ്യപ്രദേശിൽ കമൽനാഥിനും ബിഹാറിൽ നിതീഷ് കുമാറിനും ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിനുമുണ്ടായി. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പുതിയ മുഖ്യമന്ത്രിമാരും ബുൾഡോസർ ക്ലബിൽ അംഗത്വമെടുത്തിരിക്കെയാണ് ആയുധം താഴെവയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. കമൽനാഥും ഗെലോട്ടും ബിജെപിക്കാരെ കണ്ടുപഠിച്ചതാണെന്നു പറയുന്നതു ചരിത്രപരമായ തെറ്റാവും. ഡൽഹിയിലെ