‘പ്രചാരണത്തിന് മോദി വരല്ലേ’, പോസ്റ്ററിൽ പടവും വേണ്ട; ഇനി വനിതകൾ കനിയണം; ആർക്കും അറിയില്ല, ‘മഹാ’മനസ്സിലാര്?
Mail This Article
മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനത്തിന്റെ വിധിയെഴുത്തു മാത്രമല്ല; രണ്ടു ശിവസേനകളുടെയും രണ്ട് എൻസിപികളുടെയും നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. 288 സീറ്റിലേക്കു മത്സരം നടക്കുന്ന, രാജ്യത്തെ മൂന്നാമത്തെ വലിയ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഭാവി എങ്ങോട്ടെന്ന സൂചനയും ലഭിക്കും. സഖ്യകക്ഷികളുടെ ചുമലിൽ താങ്ങിനിൽക്കുന്ന കേന്ദ്രസർക്കാരിനെ നയിക്കുന്ന എൻഡിഎയ്ക്കു ജയം അനിവാര്യം. ഇന്ത്യാസഖ്യത്തിന്റെ കെട്ടുറപ്പിനും ഫലം നിർണായകം. ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത് പവാർ) എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹായുതിയും (എൻഡിഎ) കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ) എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയും (ഇന്ത്യാസഖ്യം) തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതിനാൽ, പോളിങ് ബൂത്തിലെത്തുന്ന മഹാരാഷ്ട്രയുടെ മനസ്സു വായിക്കാൻ പാടുപെടുകയാണ് തിരഞ്ഞെടുപ്പു വിശകലന വിദഗ്ധർ. അധികമാരും ഏതെങ്കിലും